ജോണ്‍സണ്‍ ചെറിയാന്‍.
ഹരിയാനയിലെ സർക്കാർ സ്കൂൾ വിദ്യാർഥിയെ ജോലിക്കെടുത്തെന്ന വാര്‍ത്തയ്ക്കെതിരെ ഗൂഗിള്‍. ഗൂഗിളിൽ ജോലി കിട്ടിയെന്ന് പറഞ്ഞ് ഹരിയാനയിലെ പതിനാറു വയസുകാരൻ ഹർഷിത് ശർമയാണ് തട്ടിപ്പുമായി രംഗത്തെത്തി മാധ്യമങ്ങളെ മൊത്തത്തിൽ കബളിപ്പിച്ചത്.
മാസം 12 ലക്ഷം രൂപ ശമ്പളത്തിൽ ഗൂഗിളിൽ ജോലി ലഭിച്ചു എന്ന് അവകാശപ്പെട്ടാണ് ഈ കൗമരക്കാരൻ രംഗത്തെത്തിയത്. ഗൂഗിളിന്റെ ഗ്രാഫിക് ഡിസൈനറായിട്ടാണ് ജോലി ലഭിച്ചതെന്നാണ് പറഞ്ഞത്. എന്നാൽ ഗൂഗിളുമായി ബന്ധപ്പെട്ടപ്പോൾ അവർ ഇത് തെറ്റായ സംഭവമാണെന്ന് വ്യക്തമാക്കി.
16 വയസുകാരന ജോലി നൽകിയിട്ടില്ലെന്ന് ഗൂഗിൾ വ്യക്തമാക്കിയതോടെ പയ്യൻ ഫോൺ സ്വിച്ച് ഓഫ് ചെയതു മുങ്ങി. അതേസമയം ഫേസ്‌ബുക്ക് പ്രൊഫൈലിൽ ‘വർക്ക് അറ്റ് ഗൂഗിളും’ ലിവിംങ് ഇൻ ‘കാലിഫോർണിയ’യും ആക്കിയിരുന്നു. സ്‌കൂൾ അധികൃതർ അടക്കം ഹർഷിതിന്റെ ജോലിക്കഥ കേട്ട് അഭിനന്ദക കുറിപ്പിറക്കിയിരുന്നു. എന്നാൽ, തട്ടിപ്പാണെന്ന് ബോധ്യമായതോടെ എല്ലാവർക്കും ഉത്തരം മുട്ടി.