Saturday, November 23, 2024
HomeAmericaഷിക്കാഗോ ക്നാനാ‍യ കത്തോലിക്കാ ഫൊറോനായിൽ വിശുദ്ധ യാക്കോബ് ശ്ലീഹായുടെ തിരുന്നാൾ ആചരിച്ചു.

ഷിക്കാഗോ ക്നാനാ‍യ കത്തോലിക്കാ ഫൊറോനായിൽ വിശുദ്ധ യാക്കോബ് ശ്ലീഹായുടെ തിരുന്നാൾ ആചരിച്ചു.

ഷിക്കാഗോ ക്നാനാ‍യ കത്തോലിക്കാ ഫൊറോനായിൽ വിശുദ്ധ യാക്കോബ് ശ്ലീഹായുടെ തിരുന്നാൾ ആചരിച്ചു.

ബിനോയി സ്റ്റീഫൻ കിഴക്കനടി (പി. ർ. ഒ.).

ഷിക്കാഗോ: ഷിക്കാഗോ തിരുഹ്യദയ ക്നാനായ കത്തോലിക്കാ ഫൊറോനാപ്പള്ളിയിൽ, വിശുദ്ധ യാക്കോബ് ശ്ലീഹായുടെ തിരുന്നാൾ ഭക്തിപുരസരം ആചരിച്ചു. ജൂലൈ 30 ഞായറാഴ്ച രാവിലെ 9.45 ന് വികാരി വെരി റെവ. ഫാ. എബ്രാഹം മുത്തോലത്തിന്റെ മുഖ്യകാർമികത്വത്തിലും, സഹോദരങ്ങളായ റെവ. ഫാ. ജോസ് ചൂരവേലിൽകുടിലിൽ, റെവ. ഫാ. ചാക്കോ ചൂരവേലിൽകുടിലിൽ എന്നിവരുടെ സഹകാർമ്മികത്വത്തിലുമാണ് തിരുകര്‍മ്മങ്ങള്‍ നടന്നത്.

യേശുക്രിസ്തുവിന്റെ ശ്ലീഹന്മാരിൽ, 2 യാക്കോബ്മാരുണ്ടെന്നും, അവരെ വലിയ യാക്കോബ് എന്നും ചെറിയ യാക്കോബ് എന്നുമാണ് വിളിക്കപ്പെടുന്നതെന്നും, യേശുവിന്റെ ശിഷ്യന്മാരില്‍ ആദ്യത്തെ രക്തസാക്ഷിയാണ് വലിയ യാക്കോബ് എന്നറിയപ്പെടുന്ന യാക്കോബ് ശ്ലീഹയെന്നും, യാക്കോബ് ശ്ലീഹായുടെ 2 വ്യത്യസ്ത രൂപങ്ങളേക്കുറിച്ചും, അതിന്റെ അർത്ഥതലങ്ങളേക്കുറിച്ചും, കുഞ്ഞുമക്കൾക്കും യുവജനങ്ങൾക്കുവേണ്ടിയും യാക്കോബ് ശ്ലീഹായുടെ മാധ്യസ്ഥം അപേക്ഷിച്ചു പ്രാർത്ഥിക്കണ്ട ആവശ്യകതയേപ്പറ്റിയും തിരുകർമ്മങ്ങളുടെ മധ്യേനടന്ന വചന സന്ദേശത്തിൽ ബഹുമാനപ്പെട്ട മുത്തോലത്തച്ചൻ വിശദീകരിച്ചു. ശ്രീ. ജേക്കബ് പുല്ലാപ്പള്ളിയും കുടുംബാംഗങ്ങളുമാണ് ഈ തിരുന്നാളിന്റെ പ്രസുദേന്തിമാർ.98

RELATED ARTICLES

Most Popular

Recent Comments