ജോണ്‍സണ്‍ ചെറിയാന്‍.
കൊച്ചി. തൃശ്ശൂരില്‍ നിന്നും കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ സമൂഹം ഒന്നടങ്കം ഞെട്ടിയിരുന്നു. ആക്രമണത്തിനിരയായ നടിക്കെതിരെ മോശം പരാമര്‍ശം നടത്തിയതിന് പിസി ജോര്‍ജ് എംഎല്‍എ ക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നുവരുന്നത്. അദ്ദേഹത്തെ രൂക്ഷമായി വിമര്‍ശിച്ച് നടിയുടെ സുഹൃത്തും ഗായികയുമായ സയനോര ഫിലിപ്പും രംഗത്തെത്തിയിട്ടുണ്ട്.
ക്രൂരമായ ആക്രമണത്തിന് ഇരയായ നടി എങ്ങനെയാണ് പിറ്റേന്ന് സിനിമാ ഷൂട്ടിങ്ങിന് പോയതെന്നായിരുന്നു എംഎല്‍എയുടെ ചോദ്യം. നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ ദിലീപ് കുറ്റവാളിയാണെന്ന് വിശ്വസിക്കുന്നില്ലെന്ന് നേരത്തെ തന്നെ അദ്ദേഹം വ്യക്തമാക്കിയിരുന്നു. നടി ഏത് ആശുപത്രിയിലാണ് ചികിത്സ തേടിയതെന്ന കാര്യം വ്യക്തമാക്കണമെന്നും എംഎല്‍എ ആവശ്യപ്പെട്ടിരുന്നു.
വിവാദ പരാമര്‍ശം നടത്തി
നടി ആകമിക്കപ്പെട്ട സംഭവമായി ബന്ധപ്പെട്ട് പിസി ജോര്‍ജ് എംഎല്‍എ നടത്തിയ പരാമര്‍ശം വിവാദമായിരിക്കുകയാണ്. അദ്ദേഹത്തിന്റെ അഭിപ്രായത്തിനെതിരെ വ്യാപക പ്രതിഷേധം നടക്കുകയാണ്. മോശം പരാമര്‍ശത്തിനെതിരെ പ്രതികരണവുമായി പലരും രംഗത്തു വന്നിരുന്നു.
ആത്മഹത്യ ചെയ്തിരുന്നുവെങ്കില്‍
കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടയില്‍ ആക്രമണത്തിനിരയായ അവള്‍ ആത്മഹത്യ ചെയ്തിരുന്നുവെങ്കില്‍ താങ്കള്‍ അടക്കമുള്ളവര്‍ അവള്‍ക്ക് സ്തുതി പാടുമായിരുന്നില്ലേയെന്നാണ് ഗായിക ചോദിക്കുന്നത്.
എഫ് ഐ ആര്‍ വായിക്കണമായിരുന്നു
വായില്‍ തോന്നിയത് വിളിച്ചു പറയുന്നതിനിടയില്‍ കേസിന്റെ എഫ് ഐ ആര്‍ കൂടി വായിക്കണമായിരുന്നുവെന്നും സയനോര പറയുന്നു. പ്രസ്താവന ഇറക്കും മുന്‍പ് അതൊന്നു വായിച്ചു നോക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.
നാവിന് ലൈസന്‍സ് ഇല്ലെന്നറിയാം
നാവിന് ലൈസന്‍സ് ഇല്ലെന്നു കരുതി അത് അഹങ്കാരമായി കൊണ്ടു നടക്കരുതെന്നും സയനോര ഫേസ്ബുക്കില്‍ കുറിച്ചിട്ടുണ്ട്. ഫേസ്ബുക്ക് പോസ്റ്റ് ഇതിനോടകം തന്നെ സമൂഹ വൈറലായിക്കഴിഞ്ഞിട്ടുണ്ട്.
ആക്രമിക്കപ്പെട്ടതിനു ശേഷം ലൊക്കേഷനില്‍
ക്രൂരമായ ആക്രമണത്തിന് ഇരയായ നടി എങ്ങനെയാണ് പിറ്റേന്നു തന്നെ ഷൂട്ടിങ്ങ് ലൊക്കേഷനിലേക്ക് പോയതെന്ന് പിസി ജോര്‍ജ് ചോദിച്ചിരുന്നു. സംഭവത്തില്‍ ദിലീപ് അറസ്റ്റിലായതോടെ താരത്തിന് പിന്തുണയുമായി എംഎല്‍എ രംഗത്തെത്തിയിരുന്നു.
ദിലീപ് തെറ്റു ചെയ്തുവെന്ന് വിശ്വസിക്കുന്നില്ല
യുവനടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ദിലീപിന് ഈ സംഭവത്തില്‍ പങ്കുണ്ടെന്ന് വിശ്വസിക്കില്ലെന്ന് നേരത്തെ തന്നെ അദ്ദേഹം വ്യക്തമാക്കിയിരുന്നു.
കേസെടുക്കണം
നടിക്കെതിരെ മോശം പരാമര്‍ശം നടത്തിയ പിസി ജോര്‍ജ് എംഎല്‍എക്കെതിരെ വനിതാ കമ്മീഷന്‍ കേസെടുക്കണമെന്ന് സിപിഎെ നേതാവ് ആനിരാജ ആവശ്യപ്പെട്ടിരുന്നു. രൂക്ഷ പ്രതികരണവുമായി അഭിനേത്രിയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മിയും രംഗത്തെത്തിയിരുന്നു.