Wednesday, May 28, 2025
HomeNewsബഹുനില കെട്ടിടത്തിന്റെ അഞ്ചാമത്തെ നിലയില്‍ ജനാലയിലൂടെ കാലുകള്‍ പുറത്തിട്ട് ഒരു യുവതി; പകച്ചുനിന്ന് ആളുകള്‍.

ബഹുനില കെട്ടിടത്തിന്റെ അഞ്ചാമത്തെ നിലയില്‍ ജനാലയിലൂടെ കാലുകള്‍ പുറത്തിട്ട് ഒരു യുവതി; പകച്ചുനിന്ന് ആളുകള്‍.

ബഹുനില കെട്ടിടത്തിന്റെ അഞ്ചാമത്തെ നിലയില്‍ ജനാലയിലൂടെ കാലുകള്‍ പുറത്തിട്ട് ഒരു യുവതി; പകച്ചുനിന്ന് ആളുകള്‍.

ജോണ്‍സണ്‍ ചെറിയാന്‍.
ബഹുനില കെട്ടിടത്തിന്റെ അഞ്ചാമത്തെ നിലയില്‍ 50 അടി ഉയരത്തില്‍ ജനാലയിലൂടെ കാലുകള്‍ പുറത്തിട്ട് ഒരു യുവതി, എന്താണ് ചെയ്യുന്നതെന്നറിയാതെ പകച്ചുനിന്ന് ആളുകള്‍. ഒറ്റ നോട്ടത്തില്‍ തന്നെ ആരെയും ഭയപ്പെടുത്തുന്ന ദൃശ്യമായിരുന്നു അത്. എങ്ങനെ ഇവര്‍ക്ക് ഇത്ര ധൈര്യത്തില്‍ അവിടെ ഇരിക്കാന്‍ സാധിച്ചുവെന്നാണ് ആളുകള്‍ സംശയിക്കുന്നത്.
പിന്നീടാണ് മനസിലായത് ഇവര്‍ ജനാലവഴി കാലുകള്‍ പുറത്തേക്കിട്ട് പുറത്തെ കാഴ്ച ആസ്വദിച്ച് ചായ കുടിക്കുകയാണെന്ന്. സാധാരണ നമ്മള്‍ ചായ കുടിക്കുന്നത്, വീട്ടിലാണെങ്കില്‍ ഡൈനിംഗ് റൂമിലോ കസേരയിലോ ഇരുന്നും, പുറത്താണെങ്കില്‍ അതിന് അനുവദിക്കപ്പെട്ട സ്ഥലത്തുമായിരിക്കും. എന്നാല്‍ യുവതി ചായ കുടിച്ചത് അഞ്ചുനില കെട്ടിടത്തിന്റെ 50 അടി ഉയരത്തിലിരുന്നാണ്.
ചായ കുടിക്ക് ശേഷം 15 മിനിട്ടോളം ഇവിടെ ഇരുന്ന് വിശ്രമിച്ചാണ് അവര്‍ തിരികെ പോയത്. ജനാലയിലൂടെ കാലുകള്‍ രണ്ടും പുറത്തേക്കിട്ട് ഇവര്‍ ഇരിക്കുന്ന ദൃശ്യങ്ങള്‍ ഇപ്പോള്‍ നവമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ദൃക്‌സാക്ഷികളില്‍ ഒരാള്‍ പറയുന്നത്, യുവതി ചെയ്തത് വിഡ്ഢിത്തമായിരുന്നുവെന്നാണ്, അടിതെറ്റി വീണിരുന്നെങ്കില്‍ എന്തായിരുന്നു സംഭവിക്കുമായിരുന്നതെന്നും ഇയാള്‍ ചോദിക്കുന്നു. തനിക്ക് ആദ്യം ഈ കാഴ്ച വിശ്വസിക്കാനായില്ലെന്നും വീണ്ടും നോക്കിയപ്പോഴാണ് കാര്യം മനസിലായതെന്നും ഇയാള്‍ പറയുന്നു.
RELATED ARTICLES

Most Popular

Recent Comments