Tuesday, November 26, 2024
HomeNewsമെട്രോ സ്‌റ്റേഷനുകളില്‍ ഹിന്ദി ബോര്‍ഡ് വേണ്ടെന്ന് കര്‍ണാടക മുഖ്യമന്ത്രി.

മെട്രോ സ്‌റ്റേഷനുകളില്‍ ഹിന്ദി ബോര്‍ഡ് വേണ്ടെന്ന് കര്‍ണാടക മുഖ്യമന്ത്രി.

മെട്രോ സ്‌റ്റേഷനുകളില്‍ ഹിന്ദി ബോര്‍ഡ് വേണ്ടെന്ന് കര്‍ണാടക മുഖ്യമന്ത്രി.

ജോണ്‍സണ്‍ ചെറിയാന്‍.
കര്‍ണാടകയില്‍ ഹിന്ദി വിരുദ്ധ പ്രക്ഷോഭം ശക്തി പ്രാപിക്കുന്നതിനിടെ മെട്രോ സ്‌റ്റേഷനുകളില്‍ ഹിന്ദി നിര്‍ബന്ധമാക്കുന്നതിനെതിരെ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ തന്നെ രംഗത്ത്. മെട്രോ സ്‌റ്റേഷനുകളില്‍ മൂന്ന് ഭാഷകളില്‍ സൂചനാ ബോര്‍ഡുകള്‍ സ്ഥാപിക്കണമെന്നുള്ള കേന്ദ്ര സര്‍ക്കാറിന്റെ തീരുമാനം ഉചിതമല്ലെന്നും ഹിന്ദി ബോര്‍ഡുകള്‍ നിര്‍ബന്ധമല്ലെന്നുമാണ് സിദ്ധരാമയ്യ കേന്ദ്ര സര്‍ക്കാരിന് അയച്ച കത്തില്‍ പറയുന്നത്.
നിലവിലുള്ള രീതിയെ പറ്റി കേന്ദ്ര സര്‍ക്കാര്‍ പുനരാലോചിക്കണമെന്നും ബംഗളൂരു മെട്രോ സ്‌റ്റേഷനുകളില്‍ സ്ഥാപിച്ച ഹിന്ദി ബോര്‍ഡുകള്‍ ഒഴിവാക്കാന്‍ മെട്രോ അധികൃതര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും നഗര വികസന മന്ത്രാലയത്തിനയച്ച കത്തില്‍ പറയുന്നു. കര്‍ണാടകയില്‍ നടക്കുന്ന ഹിന്ദി വിരുദ്ധ പ്രക്ഷോഭങ്ങളെ തുടര്‍ന്നാണ് സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഇത്തരം ഒരു നടപടി ഉണ്ടായത്. കര്‍ണാടകയിലെ ജനങ്ങളുടെ വികാരത്തിന് പ്രാധാന്യം നല്‍കണം, അവര്‍ക്ക് മനസിലാക്കാന്‍ സാധിക്കുന്ന ഭാഷകള്‍ ഉപയോഗിക്കുന്നതാണ് പ്രായോഗികമായ രീതി.
RELATED ARTICLES

Most Popular

Recent Comments