Tuesday, February 10, 2026
HomeCinemaഅച്ഛന്റെ പിറന്നാള്‍ ദിനത്തില്‍ താരമായത് മറിയം അമീറാ സല്‍മാന്‍; ആരാധകര്‍ക്ക് ദുല്‍ഖറിന്റെ പിറന്നാള്‍ സമ്മാനം കുഞ്ഞു...

അച്ഛന്റെ പിറന്നാള്‍ ദിനത്തില്‍ താരമായത് മറിയം അമീറാ സല്‍മാന്‍; ആരാധകര്‍ക്ക് ദുല്‍ഖറിന്റെ പിറന്നാള്‍ സമ്മാനം കുഞ്ഞു വാവയ്‌ക്കൊപ്പമുള്ള ഫോട്ടോ.

അച്ഛന്റെ പിറന്നാള്‍ ദിനത്തില്‍ താരമായത് മറിയം അമീറാ സല്‍മാന്‍; ആരാധകര്‍ക്ക് ദുല്‍ഖറിന്റെ പിറന്നാള്‍ സമ്മാനം കുഞ്ഞു വാവയ്‌ക്കൊപ്പമുള്ള ഫോട്ടോ.

ജോണ്‍സണ്‍ ചെറിയാന്‍.
ദുൽഖറിനും അമാലിനും കുഞ്ഞ് പിറന്നപ്പോൾ മുതൽ ഈ കുഞ്ഞുവാവയുടെ മുഖമൊന്നു കാണാൻ കാത്തിരിക്കുകയായിരുന്നു മലയാളികൾ. സുന്ദരനായ അപ്പൂപ്പന്റെയും പ്രിയങ്കരനായ മകന്റെയും കുഞ്ഞുവാവ എങ്ങനെ ഇരിക്കുമെന്ന് കാണാൻ കൊതിച്ചവർക്കായി ദുൽഖറിന്റെ പിറന്നാൽ ദിനത്തിലാണ്  ഫോട്ടോ പുറത്ത് വന്നിരിക്കുന്നത്.
മറിയം അമീറ സൽമാൻ എന്ന ജൂനിയർ ദുൽഖർ തന്നെയായിരുന്നു പിറന്നാൾ ദിനത്തിലെ താരം. ദുൽഖറിന് ആശംസകളുമായി എത്തിയ ഏവരുടെയും കണ്ണുകൾ മറിയത്തിൽ തന്നെയായിരുന്നു. അമാലിനും കുഞ്ഞിനുമൊപ്പം താരം നിൽക്കുന്ന ചിത്രം ഫാൻസ് പേജുകളിൽ വ്യപകമായി പ്രചരിക്കുകയാണ്. പുതിയ ചിത്രത്തെക്കുറിച്ച് ദുൽഖർ ഇതുവരെ പ്രതികരിച്ചിട്ടില്ല. കുഞ്ഞ് ജനിച്ച് അന്ന് മുതൽ തന്നെ ഒരുപാട് ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചു. പക്ഷെ അതെല്ലാം വ്യാജമാണെന്ന് പറഞ്ഞ് ദുൽഖർ രംഗത്തെത്തിയിരുന്നു.
RELATED ARTICLES

Most Popular

Recent Comments