ജോണ്‍സണ്‍ ചെറിയാന്‍.
തെന്നിന്ത്യന്‍ സൂപ്പര്‍ സുന്ദരി തമന്ന ഇനി മുതല്‍ നായിക നടി എന്നതിന് പുറമെ ഡോക്ടര്‍ തമന്ന എന്ന പേരിലാണ് അറിയപ്പെടാന്‍ പോവുന്നത്. തെന്നിന്ത്യന്‍ സിനിമയിലേക്ക് നടി നല്‍കിയ സംഭവാനകള്‍ കണക്കാക്കിയാണ് ഡോക്ടറേറ്റ് കിട്ടിയിരിക്കുന്നത്.
ദി കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്റർനാഷണൽ അക്രീഡിയേഷന്‍ കമ്മിഷന്‍, എന്‍ ജി ഒ ആണ് തമന്നയ്ക്ക് അംഗീകാരം കൊടുത്തിരിക്കുന്നത്. തനിക്ക് കിട്ടിയ അംഗീകാരത്തെ കുറിച്ച് തമന്ന തന്നെ ഫേസ്ബുക്കിലുടെ വാര്‍ത്ത പുറത്ത് വിട്ടിരുന്നു. പാലിന്റെ കളര്‍ പോലെ വെളുത്തിരിക്കുന്ന തമന്നയുടെ പ്രത്യേകതയും ഒപ്പം ബ്രഹ്മാന്‍ഡ ചിത്രം ബാഹുബലിയിലെ അവന്തിക എന്ന ശക്തമായ കഥാപാത്രവും ജനശ്രദ്ധ നേടിയിരുന്നു.
തെലുങ്ക്, തമിഴ് എന്നിങ്ങനെ വിവിധ ഭാഷകളിലായി നിരവധി സിനിമകളിലാണ് താരം അഭിനയിച്ചിരിക്കുന്നത്. ചെറുപ്പത്തില്‍ തന്നെ തമന്ന സിനിമയിലെത്തിയിരുന്നു. പതിമൂന്നാമത്തെ വയസിലായിരുന്നു സിനിമയിലേക്കുള്ള തമന്നയുടെ ആദ്യത്തെ ചുവടുവെപ്പ്.
തമിഴ് സിനിമയിലാണ് തമന്ന ഏറെ അഭിനയിക്കുന്നതെങ്കിലും സോഷ്യല്‍ മീഡിയയില്‍ തമന്നയാണ് സ്റ്റാര്‍. ഇതിനകം ഒരു കോടി രണ്ട് ലക്ഷത്തിന് മുകളിലാണ് തമന്നയയെ ഫേസ്ബുക്കില്‍ ഫോളോ ചെയ്യുന്നവരുടെ എണ്ണം. എല്ലാവരും നടിക്ക് കിട്ടിയിരിക്കുന്ന പുതിയ അംഗീകാരത്തിന്റെ സന്തോഷത്തിലാണ്.