Wednesday, November 27, 2024
HomeKeralaസാമ്പത്തികാധിപത്യം കോര്‍പറേറ്റുകള്‍ക്കും രാഷ്ട്രീയാധിപത്യം സവര്‍ണ ഫാഷിസ്റ്റുകള്‍ക്കും എന്നതാണ് സംഘ്പരിവാര്‍ സമവാക്യം : ഹമീദ് വാണിയമ്പലം.

സാമ്പത്തികാധിപത്യം കോര്‍പറേറ്റുകള്‍ക്കും രാഷ്ട്രീയാധിപത്യം സവര്‍ണ ഫാഷിസ്റ്റുകള്‍ക്കും എന്നതാണ് സംഘ്പരിവാര്‍ സമവാക്യം : ഹമീദ് വാണിയമ്പലം.

സാമ്പത്തികാധിപത്യം കോര്‍പറേറ്റുകള്‍ക്കും രാഷ്ട്രീയാധിപത്യം സവര്‍ണ ഫാഷിസ്റ്റുകള്‍ക്കും എന്നതാണ് സംഘ്പരിവാര്‍ സമവാക്യം : ഹമീദ് വാണിയമ്പലം.

റബീ ഹുസൈന്‍.
കണ്ണൂര്‍ : ഇന്ത്യയിലെ സാമ്പത്തികാധിപത്യം കോര്‍പറേറ്റുകള്‍ക്കും സാംസ്‌കാരിക- രാഷ്ട്രീയാധിപത്യം സവര്‍ണ ഫാഷിസ്റ്റുകള്‍ക്കുമായിരിക്കണമെന്നതാണ് സംഘ്പരിവാറിന്റെ രാഷ്ട്രീയ സമവാക്യമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം പറഞ്ഞു. പശുവിന്റെ പേരില്‍ മുസ്‌ലിംകളെയും ദലിതരെയും കൊന്നൊടുക്കുന്ന സംഘ്പരിവാര്‍ ഭീകരതക്കെതിരെ വെല്‍ഫെയര്‍ പാര്‍ട്ടി കണ്ണൂര്‍ ജില്ലാ കമ്മിറ്റി തലശേരിയില്‍ സംഘടിപ്പിച്ച ജനമുന്നേറ്റ റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വംശ വെറിയും കലാപങ്ങളും സംഘ്പരിവാര്‍ ആസൂത്രണം ചെയ്യുന്നതും ഭരണമുപയോഗിച്ച് തീരുമാനങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നതും ഈ ദ്വിമുഖ പദ്ധതിയുടെ നടത്തിപ്പിനാണ്. കശാപ്പ് നിരോധവും കന്നുകാലി വില്‍പന നിയന്ത്രണവും മോദി സര്‍ക്കാര്‍ നടപ്പിലാക്കിയത് പശുവിനോടുള്ള ആരാധനയോ സ്‌നേഹമോ അല്ല, കോര്‍പ്പറേറ്റുകളുടെ ഇറച്ചി കയറ്റുമതിയും ഇന്ത്യന്‍ മാര്‍ക്കറ്റും വിപുലപ്പെടുത്താന്‍ വേണ്ടിയാണ്. രാജ്യത്ത് നിരവധിയാളുകള്‍ ബിഫുയോഗിച്ചിട്ടും മുസ്‌ലിംകളും ദലിതരും മാത്രമാണ് ബീഫിന്റെ പേരില്‍ ആക്രമിക്കപ്പെടുന്നത് എന്നത് തന്നെ ഇതിലെ വംശീയ വെളിവാക്കുന്നതാണ്. പ്രതിരോധ മേഖലയിലെ പൊതുമേഖലാ സ്ഥാപനമായ ബി.ഇ.എം.എല്‍ നെ 518 കോടി രൂപ മാത്രം മൂല്യം കണക്കാക്കി വില്‍ക്കാന്‍ തുടങ്ങുന്നത് കോര്‍പ്പറേറ്റ് ദാസ്യത്തിനായി രാജ്യത്തിന്റെ സുരക്ഷയും സമ്പത്തും അടിയറവെയ്ക്കാന്‍ സംഘ് പരിവാറിന് മടിച്ചില്ല എന്നതിന്റെ അവസാന ഉദാഹരണമാണ്. കഴിഞ്ഞവര്‍ഷം 6409 കോടി രൂപ നികുതിയിനത്തില്‍ സര്‍ക്കാരിന് നല്‍കിയ പ്രതിരോധ സ്ഥാപനത്തെയാണ് കുത്തകകള്‍ക്ക് മൂല്യത്തിന്റെ ഒരു ശതമാനം മാത്രം വിലക്ക് വില്‍ക്കാനൊരുങ്ങുന്നത്. പ്രതിരോധത്തെയും സമ്പത്തിനെയും കോര്‍പറേറ്റുകള്‍ക്ക് അടിയറവെ്ക്കുകയാണ് മോദി. പട്ടാളത്തിലേക്ക് ആളെ ചേര്‍ക്കാനെന്നെ പേരില്‍ പണപ്പിരിവ് നടത്തുന്ന നാണംകെട്ടവരാണ് ബി.ജെ.പിയുടെ സംസ്ഥാന ജില്ലാ നേതാക്കളെന്നത് ഇവരുടെ പട്ടാള സ്‌നേഹത്തിന്റെ കാപട്യവും വെളിവാക്കുന്നു .പാര്‍ലമെന്റില്‍ പ്രതിപക്ഷാംഗങ്ങളെ സംസാരിക്കാല്‍ പോലും അനുവദിക്കാത്ത സമ്പൂര്‍ണ്ണ ജനാധിപത്യവിരുദ്ധ നിലപാടാണ് കേന്ദ്ര സര്‍ക്കാര്‍ കൈക്കൊള്ളുന്നത്. ഇനിയും ഈ ആധിപത്യം തുടര്‍ന്നാല്‍ രാജ്യം ഇല്ലാതാകും. അത് തിരിച്ചറിയാനുള്ള വിവേകം മതേതര കക്ഷികള്‍ക്കുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ പ്രസിഡന്റ് ജബീന ഇര്‍ഷാദ് അധ്യക്ഷതവഹിച്ചു. പാര്‍ട്ടി സംസ്ഥാന നേതാക്കളായ ശശി പന്തളം, റസാഖ് പാലേരി, പി നാണി ടീച്ചര്‍, ഫ്രെട്ടേണിറ്റി സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രദീപ് നെന്മാറ, ജില്ലാ വൈസ് പ്രസിഡന്റ് സൈനുദ്ധീന്‍ കരിവള്ളൂര്‍ എന്നിവര്‍ സംസാരിച്ചു.
ടി കെ മുഹമ്മദലി, മുഹമ്മദ് ഇംതിയാസ്, എന്‍.എം ഷെഫീക്ക്, ബെന്നി ഫെര്‍ണാണ്ടസ്, ഷാഹിന ലത്തീഫ്, ത്രേസ്യാമ്മ മാളിയേക്കല്‍ എന്നിവര്‍ റാലിക്ക് നേതൃത്വം നല്‍കി.
RELATED ARTICLES

Most Popular

Recent Comments