ജോണ്‍സണ്‍ ചെറിയാന്‍.
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപ് സുപ്രീംകോടതിയില്‍ ഉടന്‍ ജാമ്യാപേക്ഷ നല്‍കില്ല. അഭിഭാഷകന്‍ ജയിലിലെത്തി ദിലീപുമായി കൂടിക്കാഴ്ച നടത്തി. ഉടന്‍ സുപ്രീം കോടതിയെ സമീപിക്കേണ്ടെന്ന നിയമോപദേശമാണ് ദിലീപിന് അഭിഭാഷകന്‍ നല്‍കിയതെന്ന് കരുതുന്നു.
ജൂലായ് 10 നാണ് ദിലീപ് അറസ്റ്റിലായത്. അങ്കമാലി മജിസ്ട്രേറ്റ് കോടതിയും ഹൈക്കോടതിയും അദ്ദേഹത്തിന്റെ ജാമ്യാപേക്ഷ നേരത്തെ തള്ളിയിരുന്നു. പ്രതികാര വാഞ്ചയ്ക്കായി ലൈംഗികമായി ആക്രമിക്കാന്‍ ക്വട്ടേഷന്‍ നല്‍കുന്നത് കേട്ടുകേള്‍വി പോലുമില്ലാത്ത കാര്യമാണെന്ന് നിരീക്ഷിച്ചാണ് ഹൈക്കോടതി ദിലീപിന്റെ ജാമ്യാപേക്ഷ തള്ളിയത്.
ജാമ്യത്തിനായി ഇനി ദിലീപിന് വീണ്ടും ഹൈക്കോടതിയെ സമീപിക്കുകയൊ സുപ്രീം കോടതിയെ സമീപിക്കുകയൊ ചെയ്യാം. എന്നാല്‍ സുപ്രീം കോടതിയില്‍ ഉടന്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കേണ്ടെന്ന നിയമോപദേശമാണ് ലഭിച്ചിട്ടുള്ളത്.