ജോണ്‍സണ്‍ ചെറിയാന്‍.
ഹണി ബിടുവിന്റെ സെറ്റിൽ വെച്ച് മോശമായി പെരുമാറി എന്ന് ആരോപണവുമായി ഒരുനടി രംഗത്തെത്തിയപ്പോൾ പലരുടെയും സംശയംനീണ്ടത് നടിയും അവതാരികയുമായ ആര്യയിലേക്കാണ്. പരാതി നൽകിയ ആ നടി ആര്യയാണോ എന്നാണ് എല്ലാർക്കും അറിയേണ്ടത്. ആചിത്രത്തിൽ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചത് ആര്യയായതു കൊണ്ട് ഈ വാർത്ത വന്നതിന് പിന്നാലെ ആര്യയുടെ ഫോൺ നിർത്താതെ അടിക്കുകയാണ്.
ആര്യയ്ക്ക് എന്താണ് സംഭവിച്ചതെന്നാണ് പലരും ചോദിച്ചത്. ഒടുവിൽ ചോദ്യങ്ങൾ കേട്ട് മടുത്ത ആര്യതന്നെ രംഗത്തെത്തിയിരിക്കുകയാണ്. ആ നടി ഞാൻ അല്ലേ അല്ലെന്ന് ആര്യ തന്നെ ഫേസ്‌ബുക്കിലൂടെ വ്യക്തമാക്കി.
ആ നടി ഞാനല്ല എന്ന് പറഞ്ഞു മടുത്തു. ഓരോരുത്തരോടായി ഇനി മറുപടി പറയാൻ പറ്റാത്തതുകൊണ്ട് ആര്യ ഒരു ഫേസ്‌ബുക്ക് പോസ്റ്റ് എഴുതി, ആ നടി ഞാനല്ല എന്ന് വ്യക്തമാക്കി. ആര്യയുടെ പോസ്റ്റ് പരാതിക്കാരിയായ ആ താരം ഞാനല്ല. ഞാനെന്തിന് പരാതി നൽകണം. ആ സിനിമയിൽ അഭിനയിച്ച നിരവധി താരങ്ങളിൽ ഒരാൾ മാത്രമാണ് ഞാൻ. വളരെ സൗഹൃദപരവും സുരക്ഷിതവുമായ അന്തരീക്ഷമായിരുന്നു ഹണീബി രണ്ടിന്റെ സെറ്റിൽ. ലൊക്കേഷനിലുള്ള മുഴുവൻ വനിതാ താരങ്ങൾക്കും വേണ്ടത്ര പരിഗണനയും ബഹുമാനവും ലഭിച്ചിരുന്നു- ആര്യ എഴുതി.
ഹണി ബി ഒന്നിൽ അഭിനയിച്ച അർച്ചന കവിക്ക് പകരക്കാരിയായിട്ടാണ് ഹണീബി 2 ദ സെലിബ്രേഷനിൽ ആര്യ എത്തിയത്. പരാതിക്കാരിയായ നടിക്ക് വളരെ ചെറിയൊരു രംഗം മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നാണ് സംവിധായകന്റെ അച്ഛനും ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുകയും ചെയ്ത ലാൽ പറഞ്ഞത്.