ജോണ്‍സണ്‍ ചെറിയാന്‍.
കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തിലെ ഗൂഢാലോചനാ കേസില്‍ ദിലീപിന് ഹൈക്കോടതി ജാമ്യം നിരസിച്ചു. ജൂലൈ പത്തിനാണ ദിലീപിനെ പോലീസ് അറസ്റ്റ് ചെയ്തത്.
ദിലീപിന് ജാമ്യം അനുവദിച്ചാല്‍ തെളിവുകള്‍ നശിപ്പിക്കുമെന്ന പ്രോസിക്യൂഷന്‍ വാദം ഹൈക്കോടതി അംഗീകരിക്കുകയായിരുന്നു. ദിലീപിനെതിരെ തെളിവില്ലെന്ന പ്രതിഭാഗത്തിന്റെ വാദം കോടതി തള്ളി.
ജൂണ്‍ 16ന് അങ്കമാലി മജിസ്ട്രേറ്റ് കോടതി ജാമ്യാപേക്ഷ തള്ളിയതോടെയാണ് ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍, ദിലീപിനെതിരെ പോലീസ് സമര്‍പ്പിച്ച ശാസ്ത്രീയ തെളിവുകള്‍ കോടതി പ്രാഥമികമായി അംഗീകരിച്ചാണ് ജാമ്യം നിഷേധിച്ചത്.
തിങ്കളാഴ്ചയാണ് ദിലീപിന്റെ റിമാന്റ് കാലാവധി അവസാനിക്കുന്നത്. ദിലീപിനെ കേസ് നടക്കുന്ന അങ്കമാലി മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കും. 14 ദിവസമായി ദിലീപ് ആലുവ സബ്ജയിലില്‍ കഴിയുന്നത്. സംഭവത്തിലെ മുഖ്യസൂത്രധാരന്‍ ദിലീപാണെന്നാണ് പ്രോസിക്യൂഷന്റെ വാദം. ജാമ്യം അനുവദിച്ചാല്‍ കേസിനെ സ്വാധീനിക്കുമെന്നും പ്രോസിക്യൂഷന്‍ ശക്തമായി വാദിച്ചു.