Monday, December 8, 2025
HomeKeralaവ്യാജമദ്യം കഴിച്ച്‌ രണ്ടുപേര്‍ മരിച്ചു.

വ്യാജമദ്യം കഴിച്ച്‌ രണ്ടുപേര്‍ മരിച്ചു.

വ്യാജമദ്യം കഴിച്ച്‌ രണ്ടുപേര്‍ മരിച്ചു.

ജോണ്‍സണ്‍ ചെറിയാന്‍.
കുന്ദമംഗലം: കോഴിക്കോട് കുന്ദമംഗലത്തിനടുത്ത് വ്യാജമദ്യം കഴിച്ച്‌ രണ്ടുപേര്‍ മരിച്ചു. കുന്ദമംഗലത്തിനടുത്തുള്ള മലയമ്മ കോളനിയിലാണ് സംഭവം. എ.കെ.ജി കോളനിയിലെ കെ.സി ബാലന്‍, സന്ദീപ് (38) എന്നിവരാണ് മരിച്ചത്. ഇവരോടൊപ്പം സ്പിരിറ്റ് കഴിച്ച നാലു പേരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരില്‍ ചേക്കുട്ടിയുടെ നില അതീവ ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. കിണര്‍ വൃത്തിയാക്കുന്ന ജോലി കഴിഞ്ഞ് വ്യാഴാഴ്ചയാണ് ഇവര്‍ സംഘം ചേര്‍ന്ന് സ്പിരിറ്റ് കഴിച്ചത്. സംഘത്തിലെ ഒരാള്‍ ആശുപത്രി ജീവനക്കാരനായിരുന്നുവെന്നും അയാളാണ് ആശുപത്രിയില്‍ നിന്ന് എഥനോള്‍ എടുത്തുകൊണ്ടുവന്നതെന്നുമാണ് പൊലീസ് നല്‍കുന്ന വിവരം.
RELATED ARTICLES

Most Popular

Recent Comments