Saturday, November 30, 2024
HomeCinemaഡി സിനിമാസിന്റെ നിര്‍മ്മാണത്തിലും ക്രമക്കേട് .

ഡി സിനിമാസിന്റെ നിര്‍മ്മാണത്തിലും ക്രമക്കേട് .

ഡി സിനിമാസിന്റെ നിര്‍മ്മാണത്തിലും ക്രമക്കേട് .

ജോണ്‍സണ്‍ ചെറിയാന്‍.
കൊച്ചി: നടന്‍ ദിലീപിന്‍റെ തിയേറ്റര്‍ സമുച്ചയം ഡി സിനിമാസിന്റെ നിര്‍മ്മാണത്തിലും ക്രമക്കേട് . മുന്‍സിപ്പല്‍ കെട്ടിടനിര്‍മ്മാണച്ചട്ടം ലംഘിച്ചാണ് നിര്‍മ്മാണമെന്നാണ് കണ്ടെത്തല്‍ . ഇതുസംബന്ധിച്ച്‌ ചീഫ് ടൗണ്‍ പ്ലാനര്‍ റിപ്പോര്‍ട്ട് നല്‍കി . 3886 സ്ക്വയര്‍ മീറ്റര്‍ നിര്‍മ്മാണത്തിനായിരുന്നു ചീഫ് ടൗണ്‍ പ്ലാനര്‍ അനുമതി കൊടുത്തത്. എന്നാല്‍ അനുമതി കിട്ടിയതിലും 689.86 സ്ക്വയര്‍ മീറ്റര്‍ അധികം പണിതാണ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത് . അനധികൃത നിര്‍മ്മാണം ക്രമപ്പെടുത്തിയത് ചീഫ് ടൗണ്‍ പ്ലാനര്‍ അറിയാതെയാണെന്നും റിപ്പോര്‍ട്ടുണ്ട്. മുന്‍സിപ്പല്‍ സെക്രട്ടറിക്കെതിരെ നടപടി വേണമെന്ന ടൗണ്‍ പ്ലാനറുടെ റിപ്പോര്‍ട്ട് നടപ്പാക്കിയില്ല.
അതേസമയം ഡി സിനിമാസിനു വേണ്ടിയുള്ള ഭൂമി ഇടപാടില്‍ വ്യാപകക്രമക്കേട് നടന്നതായി ലാന്‍റ് റവന്യൂ കമ്മീഷണറും റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഈ റിപ്പോര്‍ട്ടിന്‍റെ പകര്‍പ്പ് ഏഷ്യാനെറ്റ് ന്യൂസിന് പുറത്തുവിട്ടിരുന്നു. 35 സെന്‍റ് സ്ഥലം തോട് പുറമ്പോക്കാണെന്നാണ് റിപ്പോര്‍ട്ട്. ബാക്കി സ്ഥലം വലിയ തമ്ബുരാന്‍ കോവിലകം വകയാണ്. സ്ഥലത്തിന് ആദ്യമായി പോക്കുവരവ് ചെയ്ത് കരമടച്ചത് 2005ലാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ക്രമക്കേട് ബോധ്യപ്പെട്ടതിനാല്‍ വീണ്ടും അന്വേഷിക്കണമെന്നും കമ്മീഷണര്‍ നിര്‍ദ്ദേശിച്ചു. ഹൈക്കോടതി നിര്ദേശപ്രകാരം 2015ലാണ് കമ്മീഷണര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
ഡി സിനിമാസിന്‍റെ ഭൂമി കയ്യേറ്റത്തില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി തൃശൂര്‍ വിജിലന്‍സ് കോടതി ഇന്ന് പരിഗണിക്കുന്നുണ്ട്. ദിലീപ് പുറംപോക്ക് ഭൂമി കൈയ്യേറിയെന്നും ഇതിനായി അന്നത്തെ ജില്ലാ കളക്ടര്‍ എം എസ് ജയ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ കൂട്ടുനിന്നു എന്നുമാണ് പരാതി. പൊതുപ്രവര്‍ത്തകന്‍ പി ഡി ജോസഫാണ് ഇതുസംബന്ധിച്ച്‌ ഹര്‍ജി നല്‍കിയത്.
RELATED ARTICLES

Most Popular

Recent Comments