മിലാല്‍ കൊല്ലം.
അന്നും ഇന്നും അന്നാണെങ്കിൽ ഓടിവന്ന് രക്ഷിക്കും. ഇന്നാണെങ്കിൽ അത് ക്യാമറയിൽ പകർത്താൻ നോക്കും. അന്ന് എനിക്ക് നാലുവയസ്സ് പിള്ളാരുടെ ലാറ്റ്രിൻ എന്ന് പറയുന്നത് അയലത്തേ പുരയിടത്തിലെ തെങ്ങിൻ ചുവടാണു. ഞാൻ ഒരു ദിവസം രാവിലെ ഒൻപത് മണി സമയം കിഴക്കേ പുരയിടത്തിന്റെ തെങ്ങിൻ ചുവട്ടിൽ ഇരിക്കുകയാണു തൊട്ടടുത്ത് ഒരു വലിയ പശുവിനെ ആരോ കേട്ടിയിരുന്നു പക്ഷേ ഞാൻ അതു ശ്രദ്ധിച്ചില്ല. ഈ പശു പുറകിൽ കൂടി വന്ന് എന്നെ ഒരു കുത്ത് കുത്തി ഞാൻ തെറിച്ചു പോയി വീണു.
പശു ഒന്ന് പിറകോട്ട് മാറി അടുത്ത കുത്ത് കുത്താനായി മുന്നോട്ട് വന്നതും എന്റെ മുഖപുസ്തക സുഹൃത്തായ അനിരുദ്ധൻ ജി യുടെ ചേട്ടൻ ശിവരാജേണ്ണൻ ഡൈവ് ചെയ്ത് വന്ന് എന്നെ എടുത്തു കൊണ്ടോടി. അദ്ദേഹം അന്ന് ഒരു ദൈവദൂതനെ പോലെ വന്നില്ലെങ്കിൽ നാലുവയസിൽ പൊലിഞ്ഞു പോകുമായിരുന്നു. കുറച്ച് നാൾമുൻപ് ശിവരാജേണ്ണന്റെ വീട്ടിനു മുന്നിലൂടെ ഞാനും ഭാര്യയും കൂടി പോകുമ്പോൾ അദ്ദേഹം ഇറങ്ങി എന്നോട് ചോദിച്ചു ഹരിലാൽ എന്നു വന്നു എവിടെ പോകുന്നു? ആ സമയം ഞാൻ ഈ കഥ പറഞ്ഞ് അപ്പോൾ ഞങ്ങൾക്ക് രണ്ടുപേർക്കും ഉണ്ടായ സന്തോഷം അതു മതി എല്ലാത്തിനും വലുത്. (ഒന്നു പറഞ്ഞുകൊള്ളട്ടേ ഇന്നും ഇതുപോലെ സ്നേഹമുള്ളവർ ഉണ്ട് അവരുടെ കൈ ആ സമയം ക്യാമറയിലേക്ക് പോകില്ലാ).