ജോയിച്ചന്‍ പുതുക്കുളം.
കരിപ്പുഴ കടവില്‍ പരേതരായ ഇടിക്കുള മത്തായിയുടെയും കുഞ്ഞമ്മ മത്തായിയുടെയും മകന്‍ അച്ചന്‍കുഞ്ഞ് (സാമുവല്‍ കെ.എം, 61 വയസ്സ്) ഗുജറാത്തിലെ വിരാവലില്‍ നിര്യാതനായി. സംസ്കാര ശുശ്രുഷകള്‍ ജൂലൈ 21 വെള്ളിയാഴ്ച രാവിലെ 11 മണിക്ക് വിരാവല്‍ സെന്റ മേരീസ് ഓര്ത്തഡോക്‌സ് ദേവാലയത്തില് വച്ചു നടക്കും.
പുല്ലാട് ചുണ്ടക്കാട്ട് കുടുംബാംഗമായ ഗ്രെയ്‌സിയാണ് ഭാര്യ.
മക്കള്‍: അനിജ, അനില
മരുമകന്‍: താജ്. പി.തോമസ്.
കൊച്ചുമകള്‍: ഡിയാന.
സഹോദരങ്ങള്‍: ഇടിക്കുള. കെ.എം (ഹരിപ്പാട്), ഏലമ്മ സാമുവല്‍ (യു.എസ്.എ), പൊന്നമ്മ കുര്യന്‍ (ഗുജറാത്ത്)
കൂടുതല്‍ വിവരങ്ങള്‍ക്ക്: കുര്യന്‍ (989 828 4103), തോമസ് (971 210 2044), അനില (968 750 2413).