നാട്ടിൽ നിന്നു നോർത്ത് അമേരിക്കയിലേക്ക് കുടിയേറിയ ക്നാനായ യുവജനങ്ങളുടെ തനത് സംഗമം ‘ക്നാനായം 2017’ ജൂലൈ 14 മുതൽ 16 വരെ ചിക്കാഗോയിൽ വച്ച് നടന്നു.
അമേരിക്കയിലെ ഇന്ത്യൻ സമൂഹത്തിൽ ജനസംഘ്യപരമായും സാമൂഹികമായും ഏറ്റവും വളർന്ന് കൊണ്ടിരിക്കുന്നു വിഭാഗമാണ് ക്‌നാനായ സമൂഹം. ഈ പ്രത്യേക സാഹചര്യത്തിൽ നാട്ടിൽ നിന്നും പുതുതായി എത്തുന്ന യുവതി യുവാക്കളെ മുഖ്യധാരയിലേക്ക് ഉയർത്തിക്കൊണ്ടു വരുവാൻ ഇത്തരം സമ്മിറ്റുകൾ സഹായിക്കുമെന്നും, ആദ്യമായി ഇത്തരമൊരു സമ്മിറ്റ് വിജയകരമായി നടത്തി ചരിത്രം കുറിച്ച ചിക്കാഗോ യുവജന വേദിയെ അഭിനന്ദിക്കുന്നതായും സമാപന സമ്മേളനം ഉദ്‌ഘാടനം ചെയ്തുകൊണ്ട് കെ.സി.സി.എൻ.എ പ്രസിഡന്റ് ബേബി മണക്കുന്നേൽ പറഞ്ഞു. ചിക്കാഗോ യുവജനവേദി പ്രസിഡന്റ് അജോമോൻ പൂത്തുറയിൽ യോഗത്തിൽ അധ്യക്ഷത വഹിച്ചു.
കെ.സി.എസ് പ്രസിഡന്റ് ബിനു പൂത്തുറയിൽ പതാക ഉയർത്തിക്കൊണ്ടു തുടക്കം കുറിച്ച സമ്മിറ്റിൽ വിവിധ സെഷനുകൾക്ക് ഡോ ഷീൻസ് ആകശാല, ഫാ തോമസ് മുളവനാൽ, ഫാ ബോബൻ വട്ടംപുറം, സിസ്റ്റർ ജൊവാൻ, ലിൻസൺ കൈതമലയിൽ, അരുൺ നെല്ലാമറ്റം തുടങ്ങിയവർ നേതൃത്വം നൽകി.
മോർട്ടൻ ഗ്രോവ് ക്നാനായ കാതോലിക്കാ പള്ളിയിലും കെ.സി.എസ് ഫാമിലുമായി നടന്ന സമ്മിറ്റിൽ ആറു സ്റ്റേറ്റുകളിൽ നിന്നുള്ള യുവതി യുവാക്കൾ പങ്കെടുത്തു. യുവജന വേദിയെ ഒരു ദേശീയ സംഘടന ആക്കി മാറ്റുവാനുള്ള കെ.സി.സി.ൻ.എ തീരുമാനത്തെ സ്വാഗതം ചെയ്ത സമ്മിറ്റ്, ആഗോള ക്നാനായ സഭയുടെ പ്രശ്നങ്ങൾ പഠിക്കാനായി റോം നിയോഗിച്ചിരിക്കുന്നു ബിഷപ്പ് മുൾഹാൾ കമ്മീഷനെ യുവജനങ്ങളുടെ താല്പര്യങ്ങൾ അറിയിക്കുവാനും തീരുമാനിച്ചു.
എബിൻ കുളത്തിൽക്കരോട്ടു ചെയർമാനും, ജിബിറ്റ് കിഴക്കേക്കുറ്റ് കൺവീനറും, ഷെറിൻ ചേത്തലിൽകരോട്ടു കോ ചെയർമാനും ആയുള്ള 20 അംഗ കമ്മറ്റിയും അജോമോൻ പൂത്തുറയിൽ, ഗീതു കുറുപ്പംപറമ്പിൽ, സിമോണ കൊറ്റംകൊമ്പിൽ, ആൽബിൻ പുലിക്കുന്നേൽ, ഷാരു എള്ള്ങ്കിയിൽ എന്നിവർ നേതൃത്വം നൽകുന്ന ചിക്കാഗോ ക്നാനായ യുവജന വേദി എക്സിക്യൂട്ടീവും, പരിപാടിയുടെ വിജയത്തിന് ചുക്കാൻ പിടിച്ചു.