Wednesday, November 27, 2024
HomeAmericaഅമേരിക്കന്‍ നായര്‍ സംഗമം: ജൂലായ് 29 ന് സൂപ്പര്‍ ഷോ.

അമേരിക്കന്‍ നായര്‍ സംഗമം: ജൂലായ് 29 ന് സൂപ്പര്‍ ഷോ.

ജോയിച്ചന്‍ പുതുക്കുളം.
കേരളത്തില്‍ വച്ചുള്ള ഒന്നാം അമേരിക്കന്‍ നായര്‍ സംഗമം ജൂലായ് 29 തിരുവനന്തപുരത്ത് റെസിഡന്‍സി ടവര്‍ ഹാളില്‍ വച്ച് നടക്കുന്നതാണ്.
അമേരിക്കയിലെ എല്ലാ പ്രമുഖനായര്‍ സമുദായ നേതാക്കളും ഈ സംഗമത്തില്‍ പങ്കെടുക്കും. അമേരിക്കയിലും കാനഡയിലുമായി അധിവസിക്കുന്ന ഇരുപത്തയ്യായിരത്തോളം അംഗങ്ങളുടെ ഇടയില്‍ പ്രവര്‍ത്തിക്കുന്ന നായര്‍ സംഘടനകളുടെയും സമുദായനേതാക്കളുടെയും കൂട്ടായ്മയാ ണ് ഈസംഗമം സംഘടിപ്പിക്കുന്നത്. നായര്‍ സര്‍വീസ് സൊസൈറ്റി ഓഫ് കാലിഫോര്‍ണിയയുടെ സ്ഥാപകനും പ്രെസിഡന്റുമായ രാജേഷ് നായര്‍, ന്യൂയോര്‍ക്ക് നായര്‍ ബെനിവാലന്റ് അസോസിയേഷന്‍ പ്രസിഡന്റ് കരുണാകന്‍പിള്ള, മുന്‍ പ്രസിഡന്റ് അപ്പുക്കുട്ടന്‍പിള്ള, നായര്‍ അസോസിയേഷന്‍ ഓഫ് ചിക്കാഗോ മുന്‍ പ്രെസിഡെന്റും എന്‍.എസ്സ്.എസ്സ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ പ്രെസിഡന്റുമായ എം.എന്‍.സി. നായര്‍, എന്‍.എസ്സ്.എസ്സ് കാനഡ എക്‌സിക്യൂട്ടീവ് സന്തോഷ്പിള്ള, ന്യൂജേഴ്‌സി നായര്‍ മഹാമണ്ഡലം സ്ഥാപകനും ചെയര്‍മാനുമായ മാധവന്‍നായര്‍ എന്നിവരടങ്ങിയതാണ് സംഗമത്തിന്റെ മുഖ്യസംഘാടകസമിതി.
രാവിലെ പത്തുമണിക്ക് കാര്യപരിപാടികള്‍ ആരംഭിക്കും. പതിനൊന്നുമണിക്കാണ് ബിസിനസ് കോണ്‍ഫറന്‍സ്. ഉച്ചയ്ക്ക് വിഭവസമൃദ്ധമായ സദ്യ ഉണ്ടായിരിക്കും. അതിനുശേഷം വൈകുന്നേരം അഞ്ചുമണിവരെ അമേരിക്കയിലെയും കാനഡയിലെയും കലാകാരന്മാരുംകേരളത്തിലെ കലാകാരന്മാരും അവതരിപ്പിക്കുന്ന കലാപരിപാടികള്‍ ഉണ്ടായിരിക്കും. ഇതോടൊപ്പം തന്നെ മലയാളി മങ്കമത്സരം, നായര്‍ സംഘടനാപ്രവര്‍ത്തന അവലോകനങ്ങള്‍, ചര്‍ച്ചകള്‍ എന്നിവയും ഉണ്ടായിരിക്കും. വൈകുന്നേരത്തെ സമ്മേളനത്തില്‍ അമേരിക്കയിലെയും കാനഡയിലെയും പ്രമുഖ നായര്‍ സമുദായ നേതാക്കളോടൊപ്പം കേരത്തിലെ വിശിഷ്ടവ്യക്തികളും സംസാരിക്കും. അമേരിക്കയിലെ സമുദായ അംഗങ്ങള്‍ക്ക് കേരളത്തിലെ എന്‍.എസ്.എസ് കരയോഗങ്ങളുമായി സഹകരിച്ചുകേരളത്തില്‍ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ അവസരമൊരുക്കുന്ന പദ്ധതിയുടെ രൂപീകരണവും ഉദ്ഘാടനവും ഈ സംഗമത്തില്‍വച്ച്‌നടക്കും.
സിനിമ- ടെലിവിഷന്‍താരം സാബു തിരുവല്ലയുടെ നേതൃത്വത്തില്‍ അവതരിപ്പിക്കുന്ന സംഗീത നൃത്തഹാസ്യസംഗമം സൂപ്പര്‍ഷോ ഏഴ്മണിക്ക് ആരംഭിക്കും. ഇതില്‍ സിനിമ പിന്നണിഗായകന്‍ ഹരിശ്രീ ജയരാജ് നയിക്കുന്ന ഗാനമേള, ഏഷ്യാനെറ്റ് കോമഡിസ്റ്റാര്‍ ടീം സക്‌സസിന്റെ മിമിക്‌സ്, കൊറിയോഗ്രാഫര്‍ വര്‍ക്കല അനില്‍നയിക്കുന്ന സിനിമാറ്റിക് ഡാന്‍സ് എന്നിവയും ഉള്‍പ്പെടുന്നു. സൂപ്പര്‍ഷോയ്ക്ക് സമാന്തരമായ സ്വാദിഷ്ടമായ ഡിന്നര്‍ ഉണ്ടായിരിക്കുന്നതാണ്.
എയര്‍ഇന്ത്യ, എമിറേറ്റ്‌സ് എന്നീ വിമാനകമ്പനികള്‍ അമേരിക്കന്‍ നായര്‍സംഗമത്തില്‍ എ ത്തിച്ചേരുന്നതിന് അമേരിക്കയിലും കാനഡയിലും നിന്ന് ഇന്ത്യയിലേക്കും തിരിച്ചും വന്‍പിച്ചവിലക്കുറവില്‍ ടിക്കറ്റുകള്‍ ലഭ്യമാക്കുന്നു. കൂടുതല്‍ വിവരങ്ങളും അമേരിക്കന്‍ നായര്‍സംഗമത്തിന്റെ വിശദാംശങ്ങളും www.nairsangamam.com എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.
സംഘാടകരെ ബന്ധപ്പെടാന്‍ +1 408 203 1087, +91 471 381 0481 എന്നനമ്പറുകളോ info@nairsangamam.com എന്ന ഇ മെയിലോ ഉപയോഗിക്കുക.
RELATED ARTICLES

Most Popular

Recent Comments