രാജു തരകന്‍.
നോര്‍ത്ത് അമേരിക്കയിലും കാനഡയിലുമുള്ള അസംബ്ലീസ് ഓഫ് ഗോഡ് മലയാളം സഭകളുടെ ദേശീയ സമ്മേളനം 2017 ജൂലൈ 20-23 വരെ ഡാളസിലെ മെസ്‌കീറ്റില്‍ Hamton Inn & Suites കണ്‍വന്‍ഷന്‍ സെന്ററില്‍ നടക്കും. നാളിതുവരെ ഡാളസില്‍ നടന്നിട്ടുള്ളതില്‍ വച്ച് ഏറ്റവും അനുഗ്രഹീതമായ ആത്മീയ സംഗമത്തിനുള്ള വേദിയായി ഈ കോണ്‍ഫ്രന്‍സ് മാറുമെന്ന് സംഘാടകര്‍ പ്രതീക്ഷിക്കുന്നു.
”ഇതാ ഞാന്‍ സകലവും പുതുതാക്കുന്നു” (Behold I make everything New) വെളി.21:5 എന്നതാണ് തെരെഞ്ഞെടുത്തിരിക്കുന്ന കോണ്‍ഫ്രന്‍സ് തീം. അനുഗ്രഹീതരായ കത്തൃദാസന്മാര്‍ വചനശുശ്രൂഷക്ക് എത്തിച്ചേരും. പാസ്റ്റര്‍മാരായ രവി മണി, ജോഷ്വാ ജോണ്‍സ്, മൈക്കിള്‍ ഡിസാനെ, ജോനഥാന്‍ പൊക്ലൂഡ, വി.റ്റി.ഏബ്രഹാം, വി.ജെ.സാംകുട്ടി, നിക്‌സണ്‍ കെ.വര്‍ഗീസ്, സാമുവല്‍ വില്‍സണ്‍, സിസ്റ്റര്‍ കൊച്ചുമോള്‍ ജെയിംസ് എന്നിവരെ കൂടാതെ അമേരിക്കയില്‍ നിന്നുള്ള ദൈവദാസന്മാരും വചനശുശ്രൂഷ നിര്‍വ്വഹിക്കും. കോണ്‍ഫറന്‍സ് നാഷണല്‍ കണ്‍വീനറായി റവ. കെ.സി. ജോണ്‍, നാഷണല്‍ സെക്രട്ടറിയായി കൊച്ചുമോന്‍ വര്‍ഗീസ്, നാഷണല്‍ ട്രഷററായി ജേക്കബ് കൊച്ചുമ്മനും പ്രവര്‍ത്തിക്കുന്നു. ആലീസ് ജോണ്‍ നാഷണല്‍ ലേഡീസ് കോര്‍ഡിനേറ്ററായും റവ. അഷീഷ് മാത്യു നാഷണല്‍ യൂത്ത് കോര്‍ഡിനേറ്ററായും നേതൃത്വം നല്‍കുന്നു.
ലോക്കല്‍ എക്‌സിക്യൂട്ടീവ് കമ്മറ്റിയില്‍ പാസ്റ്റര്‍ മാത്യു വര്‍ഗീസ് (മിനിസ്റ്റേഴ്‌സ് കോര്‍ഡിനേറ്റര്‍), തോമസ് വര്‍ഗീസ് (ജനറല്‍ കോര്‍ഡിനേറ്റര്‍), ബിജു ദാനിയേല്‍ (ഇവന്റ് കോര്‍ഡിനേറ്റര്‍), സജി മാലിയില്‍ (ലോക്കല്‍ സെക്രട്ടറി), ബിനോയ് ഫിലിപ്പ് (ലോക്കല്‍ ട്രഷറാര്‍), ഷീബാ ഏബ്രഹാം (യൂത്ത് കോര്‍ഡിനേറ്റര്‍) എന്നിവരും പ്രവര്‍ത്തിക്കുന്നു.