ജോണ്‍സണ്‍ ചെറിയാന്‍.
ദോഹ : യു.കെ ആസ്ഥാനമായുള്ള മിയ മാര്‍ക്കറ്റ് മാഗസിന്റെ 2017ലെ ഖത്തറിലെ മികച്ച അഡൈ്വര്‍ട്ടൈസിംഗ് & ഈവന്റ് മാനേജ്‌മെന്റ് കമ്പനി അവാര്‍ഡ് മീഡിയ പ്‌ളസിന്. ഇത് രണ്ടാം തവണയാണ് മിയ മാഗസിന്‍ അവാര്‍ഡ് മിഡിയപ്‌ളസിനെ തേടിയെത്തുന്നത്. 2017 ലെ ജി.സി.സിയിലെ മികച്ച ഇന്റര്‍നാഷണല്‍ മീഡിയ മാര്‍ക്കറ്റിംഗ് അവാര്‍ഡും മീഡിയ പ്‌ളസിനായിരുന്നു.
ഗള്‍ഫ് വിപണിയില്‍ ഉപഭോക്താക്കള്‍ക്ക് സംരംഭകരുമായി ബന്ധപ്പെടാന്‍ അവസരമൊരുക്കുന്ന ലോകത്തെ ഏറ്റവും ഭാരം കൂടിയ ബിസിനസ് കാര്‍ഡ് ഡയറക്ടറി എന്ന ലോക റെക്കോര്‍ഡുള്ള ഗള്‍ഫ് ബിസിനസ് കാര്‍ഡ് ഡയറക്ടറി, കല മാനവ സംസ്‌കൃതിയുടെ സംരക്ഷണത്തിനും വളര്‍ച്ചാവികാസത്തിനുമുതകുന്നതായിരിക്കണമെന്ന കാഴ്ച്ചപ്പാടോടെയുള്ള വിവിധ ഈവന്റ് മാനേജ്‌മെന്റ് പരിപാടികള്‍, ഖത്തറിലെ ശ്രദ്ധേയരായ മലയാളികളെ പരിചയപ്പെടുത്തുന്ന ഖത്തര്‍ മലയാളി മാന്വല്‍, ഖത്തറിലെ വ്യാപാര രംഗത്ത് ശ്രദ്ധേയരായ മലയാളികളെ പരിചയപ്പെടുത്തുന്ന വിജയമുദ്ര, സമൂഹത്തിന്റെ വിവിധ തലങ്ങളിലുള്ളവര്‍ക്ക് സ്‌നേഹ സന്ദേശം കൈമാറാനും, ഈദിന്റെ ചൈതന്യം നിലനിര്‍ത്താനും സഹായകരമായ പെരുന്നാള്‍ നിലാവ്, സാമൂഹ്യ രംഗത്ത് പ്രധാനപ്പെട്ട എല്ലാ ദിനങ്ങളിലും സംഘടിപ്പിക്കുന്ന പ്രത്യേക ബോധവല്‍ക്കരണ പരിപാടികള്‍, എന്നിവയാണ് മീഡിയ പ്‌ളസിനെ തേടി ഈ അംഗീകാരമെത്താന്‍ കാരണമായത്.
ഏത് മേഖലയിലും അനുകരണങ്ങള്‍ ഒഴിവാക്കി പുതുമകള്‍ അവതരിപ്പിച്ചാല്‍ അത് സ്വീകരിക്കുമെന്നാണ് ഈ അംഗീകാരങ്ങള്‍ തെളിയിക്കുന്നതെന്ന് മീഡിയ പ്‌ളസ് സി.ഇ.ഒ ഡോ. അമാനുല്ല വടക്കാങ്ങര പറഞ്ഞു.
ടെക്‌നോളജി, ലീഗല്‍, കമ്മ്യൂണിക്കേഷന്‍, ട്രാവല്‍ ആന്റ് ടൂറിസം, ഹെല്‍ത്ത് കെയര്‍ തുടങ്ങിയ മേഖലയില്‍ ഖത്തറില്‍ മികച്ച നേട്ടം കൈവരിച്ച കമ്പനികള്‍ക്ക് നല്‍കുന്ന അവാര്‍ഡാണ് മിയ മാര്‍ക്കറ്റ് ഖത്തര്‍ ബിസിനസ് എക്‌സലന്‍സ് അവാര്‍ഡ്.