ജോണ്‍സണ്‍ ചെറിയാന്‍.
ചെന്നൈ: കൊച്ചിയില്‍ ആക്രമണത്തിന് ഇരയായ നടിയുടെ പേര് പരാമര്‍ശിച്ച കമല്‍ഹാസന് ദേശീയ വനിതാ കമ്മീഷന്റെ നോട്ടീസ്. കൊച്ചിയില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് മുന്നില്‍ നടി ആക്രമിച്ച കേസിലെ പ്രതികരണം അറിയിക്കുമ്ബോഴാണ് കമല്‍ഹാസന്‍ നടിയുടെ പേര് പരാമര്‍ശിച്ചത്.
പേര് പറയുന്നത് നിയമവിരുദ്ധമല്ലെ എന്ന് മാധ്യമപ്രവര്‍ത്തകര്‍ കമല്‍ഹാസനോട് ചോദിച്ചിരുന്നു. എന്നാല്‍ എന്തിനാണ് പേര് മറച്ചുവെയ്ക്കുന്നതെന്നും അവരെ ദ്രൗപദിയെന്ന് വിളിക്കണമെങ്കില്‍ അങ്ങനെയുമാകാമെന്നായിരുന്നു കമല്‍ഹാസന്റെ മറുപടി.
എന്നാല്‍ നടിയുടെ പേര് വെളിപ്പെടുത്തിയ കമല്‍ഹാസന് വനിതാ കമ്മീഷന്‍ നോട്ടീസ് അയക്കുക ആയിരുന്നു. നടിയെന്ന നിലയിലല്ല, സ്ത്രീയെന്ന നിലയിലാണ് അവരെ കാണുന്നതെന്നും നീതിന്യായ സംവിധാനത്തില്‍ വിശ്വാസമുണ്ടെന്നും കമല്‍ഹാസന്‍ പറഞ്ഞിരുന്നു. നടിമാരുടെ മാത്രമല്ല, ഓരോരുത്തരുടെയും സുരക്ഷ തനിക്ക് പ്രധാനമാണ്.