Friday, July 18, 2025
HomeCinemaപ്രിയത്തിലെ ബാലതാരങ്ങളായ അരുണും മഞ്ജിമയും തിരിച്ചെത്തി; അശ്വിനെ മറന്നോ.

പ്രിയത്തിലെ ബാലതാരങ്ങളായ അരുണും മഞ്ജിമയും തിരിച്ചെത്തി; അശ്വിനെ മറന്നോ.

പ്രിയത്തിലെ ബാലതാരങ്ങളായ അരുണും മഞ്ജിമയും തിരിച്ചെത്തി; അശ്വിനെ മറന്നോ.

ജോണ്‍സണ്‍ ചെറിയാന്‍.  
പ്രിയം സിനിമയില്‍ കുഞ്ചാക്കോ ബോബനൊപ്പം തകര്‍ത്തഭിനയിച്ച മൂന്നു ബാലതാരങ്ങളെ പ്രേക്ഷകര്‍ ഇന്നും മറന്നിട്ടില്ല. മാസ്റ്റര്‍ അരുണ്‍, മാസ്റ്റര്‍ അശ്വിന്‍ പിന്നെ മഞ്ജിമയും. ഈ മൂന്നുപേരില്‍ രണ്ടുപേര്‍ വര്‍ഷങ്ങള്‍ക്ക് ശേഷം സിനിമയില്‍ തിരിച്ചെത്തി. അരുണ്‍ സഹതാരമായും നായകനായും അരങ്ങേറി. മഞ്ജിമയാകട്ടെ തെന്നിന്ത്യന്‍ സിനിമയിലെ തന്നെ താരമായി മാറി.
എന്നാല്‍ മൂന്നാമനായ അശ്വിന്‍ തമ്ബിയെ എവിടെയും കാണാനുണ്ടായിരുന്നില്ല. അന്നത്തെ ബാലതാരം വളര്‍ന്ന് സുന്ദരനായ ഒരു യുവാവായി മാറിയിരിക്കുന്നു. വലുതായെങ്കിലും അന്നത്തെ ആ കുട്ടിത്തവും നിഷ്കളങ്കതയും ഇന്നും മുഖത്ത് കാണാനുണ്ട്. പ്രിയം കൂടാതെ മധുരനൊമ്ബരക്കാറ്റ്, അച്ഛനെയാണെനിക്കിഷ്ടം തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായിരുന്നു മാസ്റ്റര്‍ അശ്വിന്‍.
സിനിമയില്‍ നിന്ന് ബൈ പറഞ്ഞു പോയ അശ്വിന്‍ എഞ്ചിനീയറിങ്ങില്‍ ബിരുദമെടുത്തു. മുംബൈയില്‍ എഞ്ചിനീയറായി ജോലി ചെയ്യുകയാണ് ഇപ്പോള്‍. തിരുവനന്തപുരം സ്വദേശിയായ ഭാഗ്യലക്ഷ്മിയെയാണ് അശ്വിന്റെ ജീവിതസഖിയായി എത്തിയത്. വിവാഹ ചിത്രം അന്ന് സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരുന്നു.
RELATED ARTICLES

Most Popular

Recent Comments