Tuesday, November 26, 2024
HomePoemsപെണ്മ.. (കവിത)

പെണ്മ.. (കവിത)

പെണ്മ.. (കവിത)

ചിന്നു. (Street Light fb group)
വ്രണിത ഹൃദയം തകർത്തൊഴുകും
നീർച്ചാലുകളായി നിണത്തിനുറവയിൽ
ജീവിതം കൊഴുപ്പിച്ചും ആമോദമറിയിച്ചും
അറിയാതെയുള്ളം തകർന്നു വിതുമ്പുന്ന പെണ്മ
ഉടലഴകിന്റെയളവുകൾ അളക്കുന്ന മിഴികളിൽ
ഉള്ളറിഞ്ഞതിൽ അലിവുകൾ പരതുന്ന പെണ്മ
മൗന വാല്മീകത്തിൻ മാറാപ്പിലൊതുക്കിയ
ആത്മനൊമ്പരങ്ങൾ അണയാതെരിക്കുന്ന പെണ്മ
നൊമ്പരച്ചിരാതിൽ തെളിയുന്ന
ദീപനാളത്തിന്നുയിരിന്റെ എണ്ണ പകരുന്ന പെണ്മ
മോഹങ്ങളെല്ലാം പാഴ്ക്കിനാക്കൽ എന്നറിഞ്ഞിട്ടും
ആ കിനാവുകൾക്കായി നിദ്രയെ കാംക്ഷിച്ച പെണ്മ
പ്രണയ നിലാവിൽ വെറും നിഴലായി മാറിയ
വിരഹവും കനലായ്ചുമക്കുന്ന പെണ്മ
നോവിന്റെ സഹന പ്രതീകമാം പെണ്മ
ആ പെണ്മയാണിന്നെന്റെ അഭിമാനമെല്ലാം
RELATED ARTICLES

Most Popular

Recent Comments