ജോണ്‍സണ്‍ ചെറിയാന്‍.
തിരുവനന്തപുരം: എസ്ബിടി-എസ്ബിഐ ലയനത്തോടെ ഓര്‍മ്മയായി മാറിയ എസ്ബിടിയുടെ ചെക്കുകള്‍ സെപ്റ്റംബര്‍ 30 വരെ ഉപയോഗിക്കാമെന്ന് അധികൃതര്‍ അറിയിച്ചു. എന്നാല്‍ പാസ്ബുക്ക് തുടര്‍ന്നും ഉപയോഗിക്കാം. എസ്ബിടിയുടെ പാസ്ബുക്കും ചെക്ക്ബുക്കും ജൂണ്‍ 30 വരെ മാത്രമേ ഉപയോഗിക്കാന്‍ പറ്റൂ എന്നാണ് നേരത്തേ അറിയിച്ചിരുന്നത്. പുതിയ ചെക്ക്ബുക്ക് ആവശ്യമുള്ളവര്‍ പ്രത്യേകം അറിയിപ്പ് നല്‍കണം. പാസ്ബുക്ക് വേണ്ടവര്‍ക്കും അപേക്ഷിക്കാം.
എസ്ബിടി അക്കൗണ്ട് ഉള്ളവര്‍ സെപ്റ്റംബര്‍ 30 ന് അകം എസ്ബിഐയുടെ ചെക്ക് ബുക്ക് കൈപ്പറ്റണമെന്നും നിര്‍ദ്ദേശമുണ്ട്. എന്നാല്‍ ഇതിനായി പഴയ എസ്ബിടി ചെക്ക്ബുക്ക് മടക്കി നല്‍കേണ്ട ആവശ്യമില്ല. നിലവില്‍ പകുതിയോളം എസ്ബിടി ഉപഭോക്താക്കള്‍ ചെക്ക് ബുക്ക് മാറ്റി വാങ്ങിയിട്ടുണ്ടെന്നാണ് അധികൃതര്‍ അറിയിക്കുന്നത്. ഏപ്രില്‍ 1 മുതലാണ് വര്‍ഷങ്ങളായി മലയാളികളുടെ സ്വന്തം ബാങ്കായ എസ്ബിടി എസ്ബിഐയില്‍ ലയിച്ചത്.