Tuesday, February 10, 2026
HomeKeralaദേവി കുളം സബ് കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്‍ സ്ഥലംമാറ്റി.

ദേവി കുളം സബ് കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്‍ സ്ഥലംമാറ്റി.

ദേവി കുളം സബ് കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്‍ സ്ഥലംമാറ്റി.

ജോണ്‍സണ്‍ ചെറിയാന്‍.
തിരുവനന്തപുരം: ദേവി കുളം സബ് കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്‍ സ്ഥലംമാറ്റി. എംപ്ലോയിമെന്‍റ് ഡയറക്ടറായാണ് ശ്രീറാമിനെ സ്ഥലം മാറ്റിയിരിക്കുന്നത്. മൂന്നാര്‍ കയ്യേറ്റമൊഴിപ്പിക്കല്‍ വിവാദത്തില്‍ ഇന്നലെ സുപ്രധാന വിധി ഹൈ കോടതി പുറപ്പെടുവിച്ചിരുന്നു. നാല് വര്‍ഷം പൂര്‍ത്തിയാക്കിയ ഉദ്യോഗസ്ഥരെ മാറ്റുന്നുവെന്നാണ് വിശദീകരണം.
മൂന്നാര്‍ കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയെടുത്ത ശ്രീരാമിനെ സ്ഥലം മാറ്റാന്‍ സി.പി.എം ജില്ലാ നേതൃത്വത്തില്‍ നിന്നും സമ്മര്‍ദ്ദമുണ്ടായിരുന്നു.ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനം.സംഭവം അപകടകരമാണെന്ന് ടി എം പ്രതാപനും മുഖ്യമന്ത്രിയെ വിമര്‍ശിച്ചു പി സി ജോര്‍ജ്ജും രംഗത്തെത്തിയിട്ടുണ്ട്.
RELATED ARTICLES

Most Popular

Recent Comments