മിലാല്‍ കൊല്ലം.
കള്ളത്തരം ആണെങ്കിലും ആത് നോക്കിയും കണ്ടും ചെയ്തില്ലെങ്കിൽ പുലിവാൽ ആകും. 1981- 82 ഞാൻ ഒൻപതാം ക്ലാസിൽ പഠിക്കുന്നു. സ്കൂൾ ആനിവേഴ്സറി രാത്രിയിൽ നാടകവും മറ്റും ഉണ്ടായിരുന്നു അതുകൊണ്ട് അടുത്ത ദിവസം സ്കൂൾ അവധി. അവധി ദിവസങ്ങളിൽ മെഡിക്കൽ സ്റ്റോറിൽ പോകണം. പക്ഷേ അടുത്ത ദിവസം പള്ളിമുക്ക് ജനത തീയറ്ററിൽ മാറ്റിനി ഷോ തൃഷ്ണ സിനിമ കാണാൻ പോകാൻ കൂട്ടുകാരുമായി ഏറ്റിട്ടുണ്ട്. എങ്ങനെ പോകുമെന്ന് ചിന്തയായി. കടയുടെ മുതലാളിയേ ഒരു വിധത്തിലും പറ്റിയ്ക്കാൻ പറ്റില്ല. എന്തായാലും അടുത്ത ദിവസം രാവിലെ കടയിൽ ചെന്നു.
അപ്പോൾ അവിടുത്തേ സ്തിരം ജോലിക്കാരായ രുഗ്മിണി സാറിന്റെ മകൻ ഓമനകുട്ടേണ്ണനും രാഹുലയൻ മുതലാളിയുടെ മകൻ ഷാജി അണ്ണനും (ഇപ്പോ ഷിയ ഹോസ്പിറ്റൽ) ഉണ്ട്. എനിക്ക് എന്തായാലും ഉച്ചക്ക് പോയേ പറ്റു. വാക്ക് പറഞ്ഞിട്ട് മാറുന്നത് ശരിയല്ലല്ലോ. ആ കാലങ്ങളിൽ ഈ മെഡിക്കൽ സ്റ്റോറിൽ ഭയങ്കര കച്ചവടമാ. അന്ന് മയ്യനാട് ഹോസ്പിറ്റലിൽ പ്രസവം ഉണ്ട് പോസ്റ്റ് മാർട്ടം ഉണ്ട് ഹെൽത്ത് സർവ്വീസ് ഉണ്ട് ഒരു പോലീസ് സർജ്ജൻ ഉണ്ടായിരുന്നു. രാത്രിയും പകലും മരുന്ന് കച്ചവടമാ. അങ്ങനെ ഞാൻ ഒരു ബുദ്ധി പ്രയോഗിക്കാൻ തുടങ്ങി. തലേന്ന് രാത്രി ഉറങ്ങിയില്ലല്ലോ? അതുകൊണ്ട് കടയിൽ ഇരുന്ന് തൂക്കി തട്ടാൻ തുടങ്ങി. എങ്ങനെയെങ്കിലും പന്ത്രണ്ട് മണിയായപ്പോൾ മുതലാളി പറഞ്ഞു വീട്ടിൽ പോയി ഭക്ഷണവും കഴിച്ച് കുറച്ച് ഉറങ്ങിയിട്ട് വന്നാൽ മതി എന്ന്. ഞാൻ കെട്ട പാതി വീട്ടിലേക്ക് ഓടി ഭക്ഷണം കഴിച്ചു കഴിച്ചില്ലന്ന് വരുത്തി പള്ളിമുക്കിലേക്ക് വിട്ടു. അതും തെക്കേ വഴിയേ വിട്ടു. ഇനി നേരേയുള്ള വഴിയേ പോയി മുതലാളി കണ്ടാലോ?
അങ്ങനെ സിനിമ തീർന്നപ്പോൾ അഞ്ജേമുക്കാൽ പിന്നെ ഒന്നും നോക്കിയില്ല ഒരു ഓട്ടമാ ഇരവിപുരം റെയിൽ വേ സ്റ്റേഷന്റടുത്തോട്ട് അവിടുന്ന് പാളത്തിൽ കൂടി മയ്യനാട് വരെ ഒരു ഓട്ടമാ. എന്റെ കൂട വന്നവന്മാർ പറഞ്ഞു തിരുവനന്തപുരം ഷട്ടിൽ ട്രെയിൻ ഇപ്പം വരും അതിൽ കയറി അങ്ങ് മയ്യനാട് ഇറങ്ങാമെന്ന്. ഞാനില്ലാന്ന് പറഞ്ഞു. ഒന്നാമത് എന്നെ കടയിൽ നിന്ന് ഉറങ്ങാൻ വിട്ടത്. ഇനി ട്രെയിനിൽ റ്റിക്കറ്റ് എടുക്കാതെ ഗാഡ് പിടിച്ചാൽ പ്രശ്നം ആകും. ഉറങ്ങാൻ വിട്ടവനെ ട്രെയിനിൽ നിന്ന് പിടിച്ചോ? ഞാൻ ഒറ്റക്ക് പാളത്തിൽ കൂടി ഓടി പോകുന്നു. കുറച്ച് കഴിഞ്ഞപ്പോൾ ട്രെയിൻ പോകുന്നു അവന്മാർ എന്നെ കൈ വീശി കാണിച്ചു. ഞാൻ എങ്ങനെയെങ്കിലും ആറരയായപ്പോൾ കടയിൽ വന്ന് കയറി. എന്നോട് ചോദിച്ചു ഉറക്കം കഴിഞ്ഞോ? ഞാൻ പറഞ്ഞു കഴിഞ്ഞെന്ന്. അടുത്ത ദിവസം സ്കൂളിൽ ചെന്നപ്പോഴാണു അറിയുന്നത് ട്രെയിനിൽ വന്ന് ഇറങ്ങി സ്റ്റേഷനകത്തുകൂടി പോകാനൊരുങ്ങിയ ഒരുവനെ റ്റിക്കറ്റില്ലാഞ്ഞത് കാരണം സ്റ്റേഷൻ മാസ്റ്റർ പിടിച്ച് മാറ്റി നിർത്തിയെന്നും അവൻ അവിടെ നിന്ന് ഓടി രക്ഷപ്പെട്ടു എന്നും. ഇത്തിരി ഓടി എങ്കിലെന്ത് നമുക്ക് ആ ഒരു പേരു ദോഷം കിട്ടിയില്ല.