Thursday, November 28, 2024
HomeNewsഎഞ്ചിന്‍ കരുത്ത് വര്‍ധിപ്പിച്ച്‌ പുതിയ മാരുതി സുസുക്കി സിയാസ്.

എഞ്ചിന്‍ കരുത്ത് വര്‍ധിപ്പിച്ച്‌ പുതിയ മാരുതി സുസുക്കി സിയാസ്.

എഞ്ചിന്‍ കരുത്ത് വര്‍ധിപ്പിച്ച്‌ പുതിയ മാരുതി സുസുക്കി സിയാസ്.

ജോണ്‍സണ്‍ ചെറിയാന്‍.
മിഡ്സൈസ് സെഡാന്‍ സെഗ്മെന്റില്‍ മാരുതിയുടെ ഐക്കണിക് മോഡലാണ് സിയാസ്. നിരത്തിലെത്തി മൂന്നാം വര്‍ഷത്തില്‍ ചെറിയൊരു മിനുക്ക് പണിയോടെ അടുത്ത വര്‍ഷം തുടക്കത്തില്‍ തിരിച്ചെത്താനുള്ള ശ്രമത്തിലാണ് മാരുതി സിയാസ്. വിപണിയില്‍ മാര്‍ക്കറ്റ് ലീഡറായ ഹോണ്ട സിറ്റി, ഹ്യുണ്ടായി വെര്‍ണ എന്നിവരെ നേരിടാന്‍ കൂടുതല്‍ കരുത്തുറ്റ എഞ്ചിനിലാണ് 2018 സിയാസ് എത്തുകയെന്നാണ് പുതിയ റിപ്പോര്‍ട്ട്. ഡീസല്‍ പതിപ്പില്‍ 1.5 ലിറ്റര്‍ എഞ്ചിന്‍ ഉള്‍പ്പെടുത്തുമെന്നാണ് സൂചന.
നിലവില്‍ 89 ബിഎച്ച്‌പി കരുത്തും 200 എന്‍എം ടോര്‍ക്കുമേകുന്ന 1.3 ലിറ്റര്‍ മള്‍ട്ടിജെറ്റ് ഫോര്‍ സിലിണ്ടര്‍ ഡീസല്‍ എഞ്ചിനാണ് സിയാസിന് കരുത്തേകുന്നത്. 1.4 ലിറ്റര്‍ പെട്രോളിന് പകരക്കാരനായി 1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിനും അവതരിപ്പിക്കാന്‍ സാധ്യതയുണ്ട്. 5 സ്പീഡ് മാനുവലും 4 സ്പീഡ് ഓട്ടോമാറ്റിക്കുമാകും ട്രാന്‍സ്മിഷന്‍ ചുമതല നിര്‍വഹിക്കുക. ഉയര്‍ന്ന വകഭേദത്തില്‍ സണ്‍റൂഫും അഡീഷണലായി ഉള്‍പ്പെടുത്തും. മാരുതിയുടെ പ്രീമിയം ഔട്ട്ലെറ്റായ നെക്സ വഴിയാണ് സിയാസും വിപണിയിലെത്തുക.
ഫിയറ്റില്‍ നിന്ന് നേരത്തെ കടമെടുത്ത എഞ്ചിന് പകരം സുസുക്കിയുടെ സ്വന്തം പ്ലാന്റില്‍ നിര്‍മിച്ച എഞ്ചിനാണ് ഇനി സിയാസിന് ജീവവായു നല്‍കുക. 100 ബിഎച്ച്‌പിയിലേറെ കരുത്ത് പകരുന്നതാകും പുതിയ 1.5 ലിറ്റര്‍ എഞ്ചിന്‍. എന്നാല്‍ രൂപത്തില്‍ എടുത്തു പറയാവുന്ന മാറ്റം 2018 സിയാസിനുണ്ടാകില്ല. ഗ്രില്ലില്‍ മാറ്റം വരും. . അകത്തളത്ത് പുതിയ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും ക്രൂയിസ് കണ്‍ട്രോള്‍ സംവിധാവും ഉള്‍പ്പെടുത്തും. വില സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
RELATED ARTICLES

Most Popular

Recent Comments