മിലാല്‍ കൊല്ലം.
എന്റെ അയൽ വാസിയും സുഹൃത്തുമായ സന്തോഷിനു ഞങ്ങളുടെ ജംഗ്ഷനിൽ ഒരു കാപ്പിപ്പൊടി കടയുണ്ടായിരുന്നു ഒരുകാലത്ത്. നല്ലയിനം തേയിലയും കാപ്പി കുരു പൊടിച്ച് ചിക്കറി ആവശ്യത്തിനു ചേർത്ത് വിൽക്കുന്ന നല്ല കച്ചവടം ഉള്ള ഒരു കടയുണ്ടായിരുന്നു. ആഴ്ച്ചയിൽ രണ്ട് ദിവസം കാപ്പിക്കുരു എടുക്കാൻ തിരുവനന്തപുരം പോകണം. സന്തോഷിന്റെ ചേട്ടന്റെ വീട്ടിൽ വേടിച്ച് വച്ചിരിക്കും പോയി എടുത്തുകൊണ്ട് വരണം. മിയ്ക്കവാറും അത് എടുക്കാൻ പോകുന്നത് ഞാനും സന്തോഷും ആണു.
അങ്ങനെ പോകുന്ന ദിവസം രാത്രി എട്ട് മുപ്പതിനു കടയടച്ച് ഒൻപത് മണിയാകുമ്പോൾ സന്തോഷ് കൊട്ടിയത്ത് എത്തും. ഞാൻ മെഡിക്കൽ സ്റ്റോർ ജോലി കഴിഞ്ഞ് ഒൻപത് മണിക്ക് ഇറങ്ങും. രണ്ടു പേരും കൂടി നേരെ കൊല്ലം. അവിടെ ഏതെങ്കിലും ഒരു തീയറ്ററിൽ കയറി ഒരു സിനിമ. അങ്ങനെ ഒരുപാട് സിനിമകൾ ഭൂമിയിലെ രാജാക്കന്മാർ വഴിയോരക്കാഴിച്ചകൾ അന്ന് കണ്ട ചിലത് മാത്രം. ഈ സിനിമ കണ്ടിറങ്ങി നിൽക്കുമ്പോൾ ഒരു കാട്ടാക്കട ഫാസ്റ്റ് വരും അതിൽ കയറി മൂന്ന് മണിയാകുമ്പോൾ തിരുവനന്തപുരം എത്തും. അപ്പോൾ തന്നെ അവരുടെ ചേട്ടന്റെ വീട്ടിൽ പോകില്ല.
അവിടെ സ്റ്റാന്റിൽ കിടക്കുന്ന ഏതെങ്കിലും ബസിൽ കയറി കിടന്ന് ഉറങ്ങും. ഒരു അഞ്ജരമണിയായപ്പോൾ എഴുന്നേറ്റ് അവരുടെ ചേട്ടന്റെ വീട്ടിൽ പോകും കാപ്പിക്കുരു എടുക്കും തിരിച്ച് പോകും അതാണു നടപ്പ്. ഒരു ദിവസം ഞങ്ങൾ തിരുവനന്തപുരം എത്തി. തിരുവനന്തപുരം ബസ് സ്റ്റാന്റിൽ തമിഴ് ബസുകൾ ഇടാനുള്ള സ്തലത്ത് ഒരു കേരളയുടെ ബസ്സ്. ഞങ്ങൾ രണ്ടുപേരും ആ ബസ്സിൽ കയറി ഓരോ സീറ്റ് പിടിച്ച് ഉറക്കവും ആയി. അപ്പോൾ അതാ ബസിൽ ആരോ വടി കൊണ്ട് രണ്ട് അടി. എന്നിട്ട് ബസിനകത്ത് കയറി ഡെയ് എഴുന്നേൽക്ക് ഇത് തമിഴ് നാട്ടുകാരുടെ ബസിടുന്ന സ്തലം ആണു. അവർ ഇപ്പോ വരും. പരാതി കൊടുക്കും.
ഞാൻ ആണെങ്കിൽ പേടിച്ച് വിറച്ച് കിടക്കുകയാണു. അപ്പോൾ സന്തോഷ് – ആ നിങ്ങൾ പൊയ്ക്കോ ഞാൻ എടുത്ത് മാറ്റിക്കൊള്ളാം. കാവൽക്കാരൻ – ഇനി ഞാൻ പറയാൻ വരില്ല എളുപ്പം എടുത്ത് മാറ്റണം. സന്തോഷ് – ആ എടുത്ത് മാറ്റാം. അയാൾ അത് പറഞ്ഞ് ഇറങ്ങി പോയതിന്റെ പിറകിൽ സന്തോഷ് എന്നോട് പറഞ്ഞു എഴുന്നേൽക്ക് നമുക്ക് സ്തലം വിടാം. അങ്ങനെ ഞങ്ങൾ ആ വണ്ടിയിൽ നിന്ന് ഇറങ്ങി സ്തലം വിട്ടു. എന്റെ നല്ലൊരു സുഹൃത്ത് ആയിരുന്നു. ഇപ്പോ ജീവിച്ചിരിപ്പില്ല. ഞങ്ങളുടെ കോമ്പിനേഷനിൽ ഒരുപാട് കഥകൾ ഉണ്ട്. പറഞ്ഞാലും പറഞ്ഞാലും തീരാത്ത കഥകൾ. ആ സുഹൃത്തിനു എന്റെ ആദരാഞ്ജലികൾ.