ജോണ്‍സണ്‍ ചെറിയാന്‍.
ഷാജഹാന്‍പൂര്‍: വിവാഹ വേദിയില്‍ അടിച്ചുഫിറ്റായി വരന്റെ പാമ്പ് നൃത്തം. ഇതുകണ്ട് വിവാഹ ദിവസത്തിനായി കാത്തിരുന്ന മണവാട്ടി വരനുമായുള്ള വിവാഹത്തില്‍ നിന്നും പിന്‍മാറി. ഷാജഹാന്‍പൂരില്‍ വ്യാഴാഴ്ച രാത്രിയാണ് സംഭവം. പാമ്പുപോലെ നൃത്തം ചെയ്യുന്നവനെ വരനായി സ്വീകരിക്കാന്‍ മനസില്ലെന്ന് പറഞ്ഞാണ് വധു വിവാഹ വേദിയില്‍ നിന്നും ഇറങ്ങിപ്പോയത്. ഇതോടെ വെള്ളമടിക്കുന്ന ഭര്‍ത്താവ് തനിക്ക് വേണ്ടെന്ന് പറഞ്ഞ് വധു വിവാഹത്തില്‍ നിന്നും പിന്‍മാറി. എന്നാല്‍ വരന്റെ ബന്ധുക്കളും സുഹൃത്തുക്കളും പ്രശ്‌നമുണ്ടാക്കുകയും അവസാനം പോലീസിന് ഇടപെടേണ്ടി വരികയും ചെയ്തു. എന്നാല്‍ വധു തീരുമാനത്തില്‍ ഉറച്ചുനിന്നു. തൊട്ടടുത്ത ദിവസം തന്നെ നല്ലൊരു വരനെ കണ്ടെത്തി വധുവിന്റെ വിവാഹം നടത്തുകയും ചെയ്തു.