ജോണ്‍സണ്‍ ചെറിയാന്‍.
തിരുവനന്തപുരം: മുഖ്യമന്ത്രി പറഞ്ഞാല്‍ കേള്‍ക്കാത്ത മന്ത്രിമാരാണ് കേരളത്തില്‍ ഉള്ളതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മൂന്നാര്‍ സര്‍വ്വകക്ഷ യോഗത്തില്‍ റവന്യൂ മന്ത്രി പങ്കെടുക്കാത്തത് അതിനുദാഹരണമാണെന്നും ചെന്നിത്തല പറഞ്ഞു.
സര്‍ക്കാര്‍ മദ്യനയത്തിനെതിരെ പ്രതിപക്ഷം നടത്തുന്ന പ്രതിഷേധ ധര്‍ണ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത യോഗത്തില്‍ നിന്നും റവന്യൂമന്ത്രി മാറിനില്‍ക്കുന്നത് കേരള ചരിത്രത്തിലെ തന്നെ ആദ്യ സംഭവമാണെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.