ജോണ്‍സണ്‍ ചെറിയാന്‍.
കൊല്ലം: അമ്മയുടെ പത്രസമ്മേളനത്തില്‍ നിലവിട്ട് പെരുമാറിയ മുകേഷ് എംഎല്‍എയ്ക്കെതിരെ എല്‍ഡിഎഫ് കൊല്ലം ജില്ലാ കമ്മറ്റി. അമ്മയുടെ ആവശ്യങ്ങള്‍ നിറവേറ്റാനല്ല ജനങ്ങള്‍ മുകേഷിന് വോട്ട് ചെയ്തതെന്ന് എല്‍.ഡി.എഫ് കൊല്ലം ജില്ല കണ്‍വീനര്‍ അനിരുദ്ധന്‍ പറഞ്ഞു.
നടന്‍ ദിലീപിന് അനുകൂലമായ നിലപാട് കേസന്വേഷണത്തെ ബാധിക്കും. ഒരു ജനപ്രതിനിധി ഒരിക്കലും അന്വേഷണത്തിലിരിക്കുന്ന കേസിനെപ്പറ്റി പരസ്യമായി പ്രതികരിക്കരുത്. അന്വേഷണം ആര്‍ക്കെതിരെ നടക്കുന്നുവോ അയാള്‍ കുറ്റക്കാരനല്ലെന്ന് പറയുന്നത് ശരിയല്ല.
അമ്മയുടെ തീരുമാനം അനുസരിച്ച് ദിലീപ് കുറ്റക്കാരനല്ലെന്ന് ഇപ്പോഴെ വിധിച്ചാല്‍ പിന്നെ പൊലീസും കോടതിയും വേണ്ടല്ലോ എന്നും അവരങ്ങ് വിധിച്ചാല്‍ മതിയല്ലോ എന്നും അനിരുദ്ധന്‍ ചോദിച്ചു.