ജോണ്‍സണ്‍ ചെറിയാന്‍.
ശ്രീനഗര്‍: ജമ്മു-കാശ്മീരിലെ ജനപ്രിയ ഭക്ഷണമായ മോമോസ് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി. മോമോസിന്റെ വില്‍പന നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ജമ്മു കാശ്മീരില്‍ ബിജെപിയുടെ നേതൃത്വത്തില്‍ പ്രതിഷേധ റാലി സംഘടിപ്പിച്ചു. ജമ്മു-കാശ്മിരില്‍ മോമോസ് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് നിയമസഭാംഗം രമേഷ് അറോറ ക്യാംപെയ്ന് തുടക്കം കുറിച്ചു .മദ്യത്തേക്കാളും മയക്കുമരുന്നിനേക്കാളും മനുഷ്യ ശരീരത്തിന് ഹാനികരമാണ് ഇതെന്ന് ബിജെപി നേതാവ് രമേഷ് ആറോറ പറഞ്ഞു. മോമോസ് നിശബ്ദ കൊലയാളിയാണെന്നും നേതാവ് കൂട്ടിച്ചേര്‍ത്തു. ജമ്മു-കാശ്മീരില്‍ മോമോസ് കൂടുതല്‍ ഉപയോഗിക്കുന്നത് കൗമാരപ്രായക്കാരണ്. കുട്ടികള്‍ക്കിടിയില്‍ ഇതിന്റെ ഉപയോഗം കുറക്കുകയാണ് ആദ്യം വേണ്ടത്. നമ്മള്‍പോലും അറിയാതെ ഈ ഭക്ഷണ വസ്തു നമ്മളെ കൊന്നു കൊണ്ടിരിക്കുകയാണെന്നും അറോറ പറഞ്ഞു.
.
മോമോസിന് രുചി ലഭിക്കുന്നതിനായി മോണോസോഡിയ ഗ്ലൂട്ടാമൈറ്റ് എന്ന വസ്തു ചേര്‍ക്കുന്നുണ്ടെന്നും ഇതു ക്യാന്‍സറിനു വരെ കരണമാകുന്നു. കൂടാതെ ജീവനു ഭീഷണിയാകുന്ന അനേകം രോഗങ്ങള്‍ അജിനാമോട്ടോ മൂലം ഉണ്ടാക്കുന്നുണ്ടെന്നും രമേഷ് കൂട്ടിച്ചേര്‍ത്തു.സംസ്ഥാന സര്‍ക്കാരും കേന്ദ്രസര്‍ക്കാറും മോമോസ് നിരോധിക്കുന്നതുവരെ പ്രതിഷേധ ക്യാംപെയ്നുമായി മുന്നോട്ട് പോകുമെന്നും രമേഷ് അറോറ അറിയിച്ചു.