മിലാല്‍ കൊല്ലം.
ഞാൻ പത്താം ക്ലാസിൽ പടിക്കുന്ന കാലം. ക്ലാസ് റ്റീച്ചർ സാമുൽ സാർ.
ഒരു വെള്ളിയാഴ്ച്ച. ഉച്ചക്ക് കളിക്കാനോക്കേ ഒരുപാട് സമയം. അങ്ങനെ രണ്ടര മണിയായപ്പോൾ ക്ലാസിൽ കയറാൻ പിയൂൺ ബല്ലടിച്ചു എല്ലാവരും കൂടി ഭയങ്കര ബഹളത്തോട് കൂടി വന്ന് ക്ലാസിൽ കയറി തൊട്ട് പിറകിൽ ക്ലാസ് റ്റീച്ചർ സാമുവൽ സാറും വന്ന് കയറി. സാറിനെ കണ്ടവരെല്ലാം നിശബ്ദരായി. പക്ഷേ സാറിനെ കാണാഞ്ഞ ഒരുവൻ ഒരു ചീത്ത വാക്ക് പറഞ്ഞു. എല്ലാവരും നിശബ്ദരാകുകയും ഇവൻ പറഞ്ഞത് മാത്രം സാർ കേൾക്കുകയും ചെയ്തു. പക്ഷേ സാറിനു ആളിനെ മനസിലായില്ല. അങ്ങനെ എല്ലാവരും എഴുന്നേൽക്കാൻ പറഞ്ഞു എന്നിട്ട് ചോദിച്ചു ആരാണു തെറി പറഞ്ഞത്? ആരും മിണ്ടുന്നില്ല. ഓരോരുത്തരെ ആയിട്ട് വിളിച്ച് ചോദിച്ചു എന്നിട്ടും ആരും പറഞ്ഞില്ല. ഒടുവിൽ സാർ പറഞ്ഞു ആരാണന്ന് പറഞ്ഞിട്ട് ഇരുന്നാൽ മതി എല്ലാവരും.
അങ്ങനെ ആ പീരയിഡ് കഴിഞ്ഞ് സാർ പോയി. പോയപ്പോൾ സാർ പറഞ്ഞിട്ട് പോയി ആരാണു തെറി പറഞ്ഞത് എന്ന് പറഞ്ഞിട്ട് മാത്രമേ ബാക്കിയുള്ള പീരിയഡും ഇരിക്കാവു എന്ന്. അടുത്ത പീരിയഡ് വേറേ സാർ വന്നു എല്ലാവരും നിൽക്കുന്നത് എന്ത് എന്ന് ചോദിച്ചു. കാര്യം പറഞ്ഞു. ആ സാർ പറഞ്ഞു എന്റെ പീരിയഡ് ഇരുന്നു കൊള്ളാൻ പറഞ്ഞു അങ്ങനെ ഞങ്ങൾ ഇരുന്നു. അടുത്ത ദിവസം ക്ലാസ്സ് റ്റീച്ചർ വന്നപ്പോൾ നമസ്തേ പറഞ്ഞു എല്ലാവരും ഇരുന്നു. അന്നും സാർ ചോദിച്ചു ആരാണു തെറി പറഞ്ഞത് എന്ന് ആരും പറഞ്ഞില്ല അങ്ങനെ അത് അവിടെ അവസാനിച്ചു.
അങ്ങനെ പത്താം ക്ലാസ് പടിത്തമൊക്കേ കഴിഞ്ഞ് അവസാന ദിവസം എല്ലാവരും പിരിയുന്ന ദിവസം സാമുവൽ സാർ ഞങ്ങളോട് കുറച്ച് കാര്യങ്ങൾ പറഞ്ഞു. നിങ്ങളെല്ലാം ഇന്നത്തേ ഒരു ദിവസത്തോട് കൂടി ഇവിടുന്ന് പോകുകയാണു. ഇനി പരീക്ഷ അതു കഴിഞ്ഞാൽ പലരും പല പല മേഘലയിലേക്ക് തിരിയും അതുകൊണ്ട് പിന്നെ കണ്ടാലായി കണ്ടില്ലെങ്കിലായി. ഇനി നമ്മൾ പുറത്ത് വച്ച് കണ്ടാൽ ഒരു നല്ല ചിരി അതിൽ കൂടുതൽ ഒന്നും വേണ്ടാ. നിങ്ങൾ മുണ്ട് ഉടുത്ത് തറ്റുടുത്തുകൊണ്ടായിരിക്കും പോകുന്നത് എന്നെ കാണുമ്പോൾ സാർ വരുന്നു എന്ന് പറഞ്ഞ് തറ്റ് അഴിച്ചിടണ്ട കാര്യം ഒന്നും ഇല്ല.
എന്നിട്ട് സാർ പറഞ്ഞു ഞാൻ ഒരു ദിവസം റെയിൽ വേ സ്റ്റേഷന്റെ അതിലെ തെക്കു നിന്ന് നടന്നു വരുന്നു. അപ്പൊൾ ദൂരേന്നേ ഞാൻ പഠിപ്പിച്ച ഒരു കുട്ടി വരുന്നത് കണ്ടു. പിന്നീട് എന്റെ ശ്രദ്ധ വിട്ടു കുറച്ച് കൂടി മുന്നോട്ട് വന്നിട്ട് ഞാൻ ആ പയ്യനെ നോക്കി കണ്ടില്ല. എന്നാ പിന്നെ നോക്കിയിട്ട് തന്നെ കാര്യം എന്ന് പറഞ്ഞ് ഞാൻ റെയിൽ വേ സ്റ്റേഷനകത്ത് കയറി നോക്കിയപ്പോൾ അവിടെ ഒരു ബഞ്ജിന്റെ അടിയിൽ കയറി ഒളിച്ചിരിക്കുന്നു. ഞാൻ ആ കുട്ടിയേ വിളിച്ച് വെളിയിൽ കൊണ്ടു വന്ന് കാര്യങ്ങൾ പറഞ്ഞ് മനസിലാക്കി വിട്ടു. അതുകൊണ്ട് നിങ്ങളും ഇങ്ങനെയോന്നും ചെയ്യരുത് കാണുമ്പോൾ ഒരു ചിരി. അതുപോലെ നിങ്ങൾ പത്ത് വർഷം ഒരുമിച്ച് പഠിച്ച് കളിച്ച് ഇവിടെ വളർന്നവരാണു ഇനിയോരിക്കലും ഇങ്ങനെ ഒരു അവസരം ഉണ്ടായെന്ന് വരില്ല ആ സ്നേഹം നിങ്ങൾക്ക് ഓരോരുത്തർക്കും ഉണ്ടായിരിയ്ക്കണം എന്ന് ഞാൻ ആശിക്കുന്നു എന്ന് പറഞ്ഞ് നിർത്തിയിട്ട് സാർ ചോദിച്ചു ഞാൻ ഒന്നു കൂടി നിങ്ങളോട് ചോദിക്കുകയാണു ആരാണു അന്ന് തെറി പറഞ്ഞത്? അപ്പോൾ എല്ലാവരും തെറി പറഞ്ഞവനെ തിരിഞ്ഞു നോക്കി. അപ്പോൾ സാർ പറഞ്ഞു.
അന്ന് നിങ്ങൾ ആരും പറഞ്ഞില്ല ഇവന്റെ പേർ. പക്ഷേ അത് നിങ്ങൾ ഇവനോട് കാണിച്ച ഏറ്റവും വലിയ തെറ്റാണു. അന്ന് നിങ്ങൾ ഇവന്റെ പേർ പർഞ്ഞിരുന്നേങ്കിൽ അവൻ പിന്നീട് ഒരിക്കലും ആവർത്തിക്കില്ലായിരുന്നു. ഇനിയെങ്കിലും ആരേങ്കിലും തെറ്റു ചെയ്യുന്നത് കണ്ടാൽ…നിങ്ങൾക്ക് അവരോട് ഒരിറ്റു സ്നേഹം ഉണ്ടെങ്കിൽ ആ തെറ്റ് പറയണ്ടവരോട് പറഞ്ഞ് ആ തെറ്റ് തിരുത്തിക്കുക. നിങ്ങൾക്ക് എന്നും നല്ലതേ വരു. എന്ന് പറഞ്ഞ് സാർ ഞങ്ങൾക്ക് ആശംസകൾ നേർന്നു. ഇതിൽ ഒരു പ്രത്യകത ആ കാലഘട്ടങ്ങളിൽ അദ്ധ്യാപകരേ വിദ്യാർത്ത്യകൾക്ക് പേടി ആയിരുന്നു. എന്ന് മാത്രമല്ലാ അന്ന് പടിച്ചിറങ്ങുന്ന പത്താം ക്ലാസ് കാരേന്ന് പറയുന്നത് സാറന്മാരേക്കാൾ വലിയ കുട്ടികളായിരുന്നു എന്നിട്ടും അവർക്ക് പേടി ആയിരുന്നു എന്നുള്ളതാണു.
എന്റെ സാമുവൽ സാറിനു ഒരു നല്ല നമസ്കാരം.