Tuesday, May 13, 2025
HomeKeralaഎസ്റ്റേറ്റ് തൊഴിലാളികളെ നേരിടാന്‍ തോക്കുചൂണ്ടി പി.സി.ജോര്‍ജ്.

എസ്റ്റേറ്റ് തൊഴിലാളികളെ നേരിടാന്‍ തോക്കുചൂണ്ടി പി.സി.ജോര്‍ജ്.

എസ്റ്റേറ്റ് തൊഴിലാളികളെ നേരിടാന്‍ തോക്കുചൂണ്ടി പി.സി.ജോര്‍ജ്.

ജോണ്‍സണ്‍ ചെറിയാന്‍. 
കോട്ടയം: എസ്റ്റേറ്റ് തൊഴിലാളികള്‍ക്ക് നേരെ പി.സി.ജോര്‍ജ് എം.എല്‍.എ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയെന്ന് പരാതി. മുണ്ടക്കയം വെള്ളനാടി എസ്റ്റേറ്റിലെ തൊഴിലാളികള്‍ക്ക് നേരെയാണ് പി.സി.ജോര്‍ജ്, തന്റെ കൈവശം കരുതിയിരുന്ന പിസ്റ്റള്‍ എടുത്ത് ഭീഷണിപ്പെടുത്തിയത്.
ബുധനാഴ്ച ആയിരുന്നു സംഭവം. ഭൂമി കയ്യേറ്റവുമായി ബന്ധപ്പെട്ട തൊഴിലാളികളുടെ പരാതിയെ തുടര്‍ന്നാണ് പി.സി.ജോര്‍ജ് സംഭവ സ്ഥലത്തെത്തിയത്. എസ്റ്റേറ്റിന് മുന്നില്‍ സമരം ചെയ്യുകയായിരുന്ന തൊഴിലാളികള്‍ക്ക് നേരെ അസഭ്യവര്‍ഷം നടത്തിയ ശേഷമാണ് എം.എല്‍.എ തോക്കെടുത്തത്. തങ്ങളുടെ നേര്‍ക്ക് ആസിഡ് ഒഴിക്കുമെന്ന് എം.എല്‍.എ ഭീഷണിപ്പെടുത്തിയെന്നും തൊഴിലാളികള്‍ ആരോപിച്ചു.
RELATED ARTICLES

Most Popular

Recent Comments