Thursday, May 29, 2025
HomeCinemaനടിക്കെതിരായ പരാമര്‍ശം: ആരും പ്രതികരിക്കാത്തതെന്തെന്ന് ഭാഗ്യലക്ഷ്മി.

നടിക്കെതിരായ പരാമര്‍ശം: ആരും പ്രതികരിക്കാത്തതെന്തെന്ന് ഭാഗ്യലക്ഷ്മി.

നടിക്കെതിരായ പരാമര്‍ശം: ആരും പ്രതികരിക്കാത്തതെന്തെന്ന് ഭാഗ്യലക്ഷ്മി.

ജോണ്‍സണ്‍ ചെറിയാന്‍.
ആക്രമണത്തിനിരയായ നടിക്കെതിരെ അപമാനകരമായ പരാമര്‍ശം നടത്തിയവര്‍ക്കെതിരെ എന്തുകൊണ്ട് നടപടിയെടുക്കുന്നില്ല എന്ന ചോദ്യവുമായി നടിയും ഡബ്ബിങ് ആര്‍ട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് ഭാഗ്യലക്ഷ്മിയുടെ പ്രതികരണം. നടിക്കെതിരെ സലിംകുമാറും നിര്‍മ്മാതാവ് സജി നന്ത്യാട്ടും നടത്തിയ പ്രസ്താവനകള്‍ സൂചിപ്പിച്ചു കൊണ്ടാണ് പോസ്റ്റ് ആരംഭിക്കുന്നത്.
“ഒരു സ്ത്രീയെ ലൈംഗികമായി പീഡിപ്പിക്കപ്പെടുന്നതിനെ ഇത്ര നിസ്സാരമായി കാണുകയും,അപമാനിക്കുകയും, എന്താണ് പറയുന്നത് എന്ന് യാതൊരു ബോധവുമില്ലാതെ സംസാരിക്കുകയും ചെയ്യുന്ന ഇവരെപ്പോലെയുളളവരെ എന്തുകൊണ്ട് ഇവരുടെ സംഘടനകള്‍ നിയന്ത്രിക്കുകയോ ശാസിക്കുകയോ ചെയ്യുന്നില്ല എന്നത് ഒരു സിനിമാ പ്രവര്‍ത്തക എന്ന നിലയില്‍ എന്നെ വല്ലാതെ വേദനിപ്പിക്കുന്നു- ഭാഗ്യലക്ഷ്മി പോസ്റ്റില്‍ പറയുന്നു.
RELATED ARTICLES

Most Popular

Recent Comments