Tuesday, May 20, 2025
HomeAmericaകാറില്‍ കയറിക്കൂടിയ മൂന്നു വയസ്സുകാരന്‍ ചൂടേറ്റ് മരിച്ചു.

കാറില്‍ കയറിക്കൂടിയ മൂന്നു വയസ്സുകാരന്‍ ചൂടേറ്റ് മരിച്ചു.

കാറില്‍ കയറിക്കൂടിയ മൂന്നു വയസ്സുകാരന്‍ ചൂടേറ്റ് മരിച്ചു.

പി.പി. ചെറിയാന്‍.
ഫോര്‍ട്ട് വര്‍ത്ത്: വീടിനു മുന്നില്‍ പ്രവര്‍ത്തനരഹിതമായി കിടന്നിരുന്ന കാറിനകത്തേക്ക് വലിഞ്ഞു കയറിയ മൂന്നു വയസ്സുകാരന്‍ ചൂടേറ്റ് മരിച്ചു.
ഫോര്‍ട്ട് വര്‍ത്ത് വാള്‍ഡോര്‍ഫിലുള്ള വീടിനു മുന്നില്‍ ജൂണ്‍ 24-നു വെള്ളിയാഴ്ച വൈകിട്ട് 3 മണിക്കായിരുന്നു സംഭവം. മുറ്റത്തു കളിച്ചുകൊണ്ടിരുന്ന കുട്ടിയെ ഏകദേശം 45 മിനിറ്റ് കഴിഞ്ഞിട്ടും കാണാതായപ്പോള്‍ മാതാപിതാക്കള്‍ കാറിനകത്ത് പരിശോധിച്ചു. ഇതിനകം തന്നെ ഒരു കുട്ടി കാറിനകത്ത് അബോധാവസ്ഥയിലായിരുന്നു. ഉടന്‍ ചില്‍ഡ്രന്‍സ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഡാളസ് ഫോര്‍ട്ട് വര്‍ത്തില്‍ താപനില വെള്ളിയാഴ്ച ട്രിപ്പില്‍ ഡിജിറ്റായിരുന്നു (101 ഡിഗ്രി). ലോക്ക് ചെയ്യാതെ കിടന്നിരുന്ന കാറില്‍ കുട്ടി കയറിയതിനുശേഷം പുറത്തു കടക്കാന്‍ കഴിയാതിരുന്നത് എന്തൊണ്ടാണെന്നു അന്വേഷിക്കുന്നു.
പുറത്തു കിടന്ന കാറുകളില്‍ കുട്ടികള്‍ കയറിക്കൂടുന്നത് അപകടം വരുത്തിവെയ്ക്കുമെന്ന് മാതാപിതാക്കള്‍ അറിഞ്ഞിരിക്കേണ്ടതാണെന്നു ഷെരീഫ് ഡിപ്പാര്‍ട്ട്‌മെന്റ് പറയുന്നു. അശ്രദ്ധമായി കുട്ടികളെ പുറത്തു കളിക്കാന്‍ വിട്ട മാതാപിതാക്കള്‍ക്കെതിരേ നടപടി ഉണ്ടാകുമോ എന്നു അന്വേഷണം പൂര്‍ത്തിയായ ശേഷം പറയാന്‍ കഴിയുകയുള്ളുവെന്ന് ഷംരീഫ് ചൂണ്ടിക്കാട്ടി.
RELATED ARTICLES

Most Popular

Recent Comments