ജോണ്‍സണ്‍ ചെറിയാന്‍.
വാഷിംഗ്ടണ്‍: വര്‍ഷങ്ങളായി റംസാന്‍ മാസാവസാനം വൈറ്റ് ഹൗസ് നല്‍കിവരുന്ന ഇഫ്താര്‍ വിരുന്ന് ട്രംപ് സര്‍ക്കാര്‍ ഇത്തവണ സംഘടിപ്പിച്ചില്ല. പകരം ഈദ് ദിന സന്ദേശമായി ആഘോഷം ഒതുങ്ങുകയും ചെയ്തു.
അമേരിക്കന്‍ വിപ്ലവ സമയത്തെ ടുണീഷ്യന്‍ അംബാസിഡര്‍ സിദ്ദി സോളമെന്‍ മെല്ലിമെല്ലിയുടെ ബഹുമാനാര്‍ത്ഥം മുന്‍ അമേരിക്കന്‍ പ്രസിഡന്റ് തോമസ് ജെഫേഴ്സണ്‍ ആയിരുന്നു 1805 മുതല്‍ വൈറ്റ് ഹൗസില്‍ വെച്ച് ഇഫ്താര്‍ വിരുന്ന് സംഘടിപ്പിച്ചിരുന്നത്. ഇതാണ് ട്രംപ് സര്‍ക്കാര്‍ അധികാരമേറ്റ ശേഷം അവസാനിപ്പിച്ചത്.
ശനിയാഴ്ചയാണ് വൈറ്റ് ഹൗസ് ഇത്തവണത്തെ ഈദ് ദിന സന്ദേശം നല്‍കിയത്. സാധാരണ സന്ദേശത്തോടൊപ്പം ഇഫ്താര്‍ വിരുന്നിനുള്ള ക്ഷണവും ഉണ്ടാവാറുണ്ടെങ്കിലും ഇത്തവണ സന്ദേശം മാത്രമായി ഒതുങ്ങുകയായിരുന്നു. ലോകത്തെമ്ബാടുമുള്ള മുസ്ലിം മത വിശ്വാസികളായ അമേരിക്കക്കാര്‍ കാരുണ്യത്തിലും വിശ്വാസത്തിലും ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും നല്ല കാര്യങ്ങള്‍ക്കായി സമയം കണ്ടെത്തണമെന്നും ഈദ് സന്ദേശത്തില്‍ പറയുന്നുണ്ട്.