Sunday, November 3, 2024
HomeJohnson Cherian.കൊച്ചി മെട്രോയില്‍ കണ്ടത് ബധിരനും മൂകനുമായ യുവാവ്... സോഷ്യല്‍ മീഡിയ വിചാരണക്കാര്‍ ലജ്ജിക്കണം.

കൊച്ചി മെട്രോയില്‍ കണ്ടത് ബധിരനും മൂകനുമായ യുവാവ്… സോഷ്യല്‍ മീഡിയ വിചാരണക്കാര്‍ ലജ്ജിക്കണം.

കൊച്ചി മെട്രോയില്‍ കണ്ടത് ധിരനും മൂകനുമായ യുവാവ്.. സോഷ്യല്‍ മീഡിയ വിചാരണക്കാര്‍ ലജ്ജിക്കണം.

ജോണ്‍സണ്‍ ചെറിയാന്‍. 
മദ്യപിച്ചു ബോധമില്ലാതെ കിടക്കുന്നതാണോ? കൊച്ചി മെട്രോയില്‍ കിടന്ന് യാത്ര ചെയ്യുന്ന ചെറുപ്പക്കാരനെക്കുറിച്ച്‌ സോഷ്യല്‍ മീഡിയയില്‍ പരന്ന കമന്‍റ്റുകളാണ്. പൊതുസ്ഥലത്ത് ഒരാള്‍ സുഖമില്ലാതെ കിടന്നാല്‍ പോലും തിരിഞ്ഞുനോക്കാന്‍ മടിക്കുന്നവര്‍ പോലും ഈ ചെറുപ്പക്കാരനെ പാമ്പാക്കി, മദ്യപാനിയാക്കി. എന്താണ് സത്യത്തില്‍ നടന്നത് എന്ന് തിരക്കാന്‍ പോലും മെനക്കെടാതെ, മുഖം മറച്ചും അല്ലാതെയും ഈ ചെറുപ്പക്കാരന്‍റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായി.
എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ ചിത്രം പ്രചരിപ്പിക്കുകയും പരിഹസിച്ച്‌ കമന്റിടുകയും ചെയ്തവര്‍ ശ്രദ്ധിക്കാതെ പോയ ഒരു കാര്യമുണ്ട്. ഈ ചെറുപ്പക്കാരന്‍ മദ്യപിച്ച്‌ കിടന്നതല്ല. ബധിരനും മൂകനുമായ ഇദ്ദേഹം ആശുപത്രിയില്‍ കഴിയുന്ന സഹോദരനെ കണ്ട് മടങ്ങുന്ന വഴിയായിരുന്നു മെട്രോയില്‍ കയറിയത്. നാട്ടുകാര്‍ക്കോ കൂടെ ജോലി ചെയ്യുന്ന ആളുകള്‍ക്കോ ഇദ്ദേഹത്തെക്കുറിച്ച്‌ ഒരു പരാതിയും ഇല്ല.
ഫേസ്ബുക്കിലും വാട്സ് ആപ്പിലും പ്രചരിച്ച ചിത്രത്തിന്‍റെ സത്യാവസ്ഥ മനോരമ ന്യൂസാണ് പുറത്തുകൊണ്ടുവന്നത്. ഈ ചെറുപ്പക്കാരന്‍റെ വീട്ടിലും ഓഫിസ് സ്ഥലത്തും എത്തിയ മനോരമ സംഘം സഹപ്രവര്‍ത്തകരുടെയും നാട്ടുകാരുടെയും പ്രതികരണങ്ങളും ചേര്‍ത്തിട്ടുണ്ട്. ഈ ചെറുപ്പക്കാരന്‍റെ പേരും വിവരങ്ങളും പരസ്യമാക്കി എന്ന് മനോരമയ്ക്ക് എതിരെയും ആക്ഷേപം ഉയരുന്നുണ്ട്. അതേസമയം ഭിന്നശേഷിക്കാരനായാലും മെട്രോയില്‍ കിടന്ന് യാത്ര ചെയ്യുന്നത് നല്ല കീഴ് വഴക്കമല്ല എന്ന് കരുതുന്നവരും കുറവല്ല.
RELATED ARTICLES

Most Popular

Recent Comments