ജോണ്‍സണ്‍ ചെറിയാന്‍.
കോഴിക്കോട്: വില്ലേജ് ഓഫിസില്‍ ആത്മഹത്യചെയ്ത ജോയിയോട് ഭൂമിയുടെ കരം അടയ്ക്കാന്‍ വില്ലേജ് അസിസ്റ്റന്റ് ഒരുലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടതായി ഭാര്യ മോളി. വസ്തുവിന്റെ രേഖകളെല്ലാം കൃത്യമായി ഉണ്ടായിരുന്നു. എന്നിട്ടും നിരന്തരം നടത്തിച്ചു. ഇതില്‍ മനംനൊന്താണു ജോയി ആത്മഹത്യചെയ്തത്. കുടുംബത്തിന്റെ കടം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും മോളി ആവശ്യപ്പെട്ടു.
വില്ലേജ് ഓഫിസിലെ ഉദ്യോഗസ്ഥരുടെ അനാസ്ഥയാണു ജോയിയുടെ ആത്മഹത്യയ്ക്കു കാരണം. കയ്യില്‍ സ്ഥലത്തിന്റെ മുഴുവന്‍ രേഖയുണ്ട്. കൈക്കൂലി നല്‍കി എനിക്കൊന്നും ചെയ്തുതരേണ്ടെന്നു ജോയി പറഞ്ഞിരുന്നു. ഇതുമായി ബന്ധപ്പെട്ട് ജോയിയുമായി ഓഫീസിലുള്ളവര്‍ വാക്കേറ്റമുണ്ടായി. ഇതിന്റെ പകവീട്ടുകയായിരുന്നു ഉദ്യോഗസ്ഥരെന്നും മോളി പറഞ്ഞു.