ജോണ്‍സണ്‍ ചെറിയാന്‍.
കുഞ്ഞന്‍ ഇരുചക്ര വാഹനങ്ങളില്‍ വിപ്ലവം തീര്‍ത്ത ഹോണ്ട നവിക്ക് പിന്നാലെ വാഹന പ്രേമികള്‍ക്ക് ഹോണ്ട നല്‍കുന്ന മറ്റൊരു സര്‍പ്രൈസാണ് ക്ലിഖ് സ്കൂട്ടര്‍. കുറഞ്ഞ വിലയും മൈലേജും നോക്കി വാഹനം തിരഞ്ഞെടുക്കുന്ന ഇന്ത്യക്കാര്‍ക്ക് മുന്‍പില്‍ മുന്‍നിര സ്കൂട്ടറുകളിലെ ഏറ്റവും കുറഞ്ഞ വിലയിലാണ് പുതിയ മോഡല്‍ ഹോണ്ട അവതരിപ്പിച്ചത്. 42,499 രൂപയാണ് ഇവന്റെ ഡല്‍ഹി എക്സ്ഷോറൂം വില. രൂപത്തില്‍ നവിക്ക് സമാനമായി ക്ലിഖ് ആളൊരു കുഞ്ഞന്‍ സ്കൂട്ടറാണ്. എന്നാല്‍ ക്ലിഖിലൂടെ ഇന്ത്യന്‍ സ്കൂട്ടറുകളുടെ പതിവ് മുഖഛായ മാറ്റിമറിക്കാനുള്ള ശ്രമത്തിലാണ് ഹോണ്ട മോട്ടോഴ്സ്.
രാജസ്ഥാനിലെ തപുകര നിര്‍മാണ കേന്ദ്രത്തിലാണ് വാഹനത്തിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ചത്. അധികം വൈകാതെ കേരളം അടക്കമുള്ള സംസ്ഥാനങ്ങളില്‍ ക്ലിഖ് വില്‍പ്പയ്ക്കെത്തും. വിപണിയില്‍ നവി നല്‍കിയ തിരിച്ചടി പരമാവധി ഉള്‍ക്കൊണ്ട് ചെറിയ ബജറ്റില്‍ ഉള്‍ക്കൊള്ളിക്കാവുന്ന എല്ലാ സൗകര്യങ്ങളും ക്ലിഖില്‍ കമ്ബനി നല്‍കിയിട്ടുണ്ട്. 1745 എംഎം നീളവും 695 എംഎം വീതിയും 1039 എംഎം ഉയരവും 1241 വീല്‍ബേസും 154 എംഎം ഗ്രൗണ്ട് ക്ലിയറിന്‍സും വാഹനത്തിനുണ്ട്. രൂപംകൊണ്ട് ചെറുതാണെങ്കിലും നീളമേറിയ സീറ്റാണ് ഇവനുള്ളത്, 743 എംഎം ആണ് സീറ്റിന്റെ ഉയരം. ഏറ്റവും ഭാരം കുറഞ്ഞ സ്കൂട്ടറുകളിലൊന്നാണ് ക്ലിഖ്, ആകെ 102 കിലോഗ്രാമാണ് ഭാരം