Monday, May 26, 2025
HomeCinemaകട്ടപ്പയ്ക്ക് മാത്രമല്ല തനിക്കും അത് സാധിച്ചു; വരുണ്‍ ധവാന്‍.

കട്ടപ്പയ്ക്ക് മാത്രമല്ല തനിക്കും അത് സാധിച്ചു; വരുണ്‍ ധവാന്‍.

കട്ടപ്പയ്ക്ക് മാത്രമല്ല തനിക്കും അത് സാധിച്ചു; വരുണ്‍ ധവാന്‍.

ജോണ്‍സണ്‍ ചെറിയാന്‍.
ഇന്ത്യന്‍ സിനിമയില്‍ വിസ്മയമായി മാറിയ ചിത്രമാണ് ബാഹുബലി. ബാഹുബലിയെ പിന്നില്‍ നിന്നും കുത്തിയിരിക്കുകയാണ് ബോളിവുഡ് നടന്‍ വരുണ്‍ ധവാന്‍. ലോകചരിത്രത്തില്‍ രണ്ടേരണ്ടുപേര്‍ക്കെ ബാഹുബലിയെ പുറകില്‍ നിന്ന് കുത്താന്‍ കഴിഞ്ഞിട്ടൊള്ളൂ. ഒന്ന് എനിക്കും ഒന്ന് കട്ടപ്പയ്ക്കും വരുണ്‍ ധവാന്‍ കുറിക്കുന്നു. ബാഹുബലി തിയേറ്ററുകളില്‍ 50 ദിവസം പിന്നിട്ടതുമായി ബന്ധപ്പെട്ടു കരണ്‍ ജോഹര്‍ സംഘടിപ്പിച്ച പാര്‍ട്ടിയിലാണ് രസകരമായ സംഭവം നടന്നത്. ബാഹുബലി ഹിന്ദി വിതരണം കരണ്‍ ജോഹറായിരുന്നു.
ഒരു വാള്‍ കൊണ്ട് പ്രഭാസിനെ കുത്തുന്ന വരുണിനെ ചിത്രത്തില്‍ കാണാം. ഒരുപാട് നന്മകള്‍ ഉളള മനസ്സാണ് പ്രഭാസിന്റേതെന്നും അദ്ദേഹത്തിന് ഇനിയും ഉയരങ്ങളില്‍ എത്താനാകട്ടെയെന്നും വരുണ്‍ ട്വീറ്റ് ചെയ്തു. പ്രഭാസിനെ കൂടാതെ റാണ ദഗുപതി, ആലിയ ഭട്ട്, രണ്‍ബീര്‍ കപൂര്‍, സിദ്ധാര്‍ത്ഥ് മല്‍ഹോത്ര, അര്‍ജുന്‍ കപൂര്‍, ആദിത്യ റോയ് കപൂര്‍ എന്നിവരും പാര്‍ട്ടിയില്‍ പങ്കെടുത്തു.
RELATED ARTICLES

Most Popular

Recent Comments