ജോണ്‍സണ്‍ ചെറിയാന്‍.
ലോസ് ആഞ്ചലന്‍സ്: കൂട്ട മത്സരഒാട്ടത്തിനിടെ പതിനാറുകാരനെ റോഡിലിറങ്ങിയ കരടി കടിച്ചു കൊന്നു. അലാസ്കയില്‍ ഞായറാഴ്ച നടന്ന മൗണ്ട്യന്‍ റേസിലാണ് സംഭവം. കുടുംബാംഗങ്ങള്‍ക്കൊപ്പം മത്സരത്തില്‍ പെങ്കടുത്ത പാട്രിക് കൂപ്പറാണ് കൊല്ലപ്പെട്ടത്. പര്‍വ്വതമേഖലയിലെ റോഡിലൂടെ ഒാടുന്നതിനിടെയാണ് അപകടമുണ്ടായത്. കാട്ടില്‍ നിന്നും ഇറങ്ങിയ കരടി പാട്രിക്കിനെ ആക്രമിക്കുകയായിരുന്നു. എന്നാല്‍ കരടിയെ കണ്ട പാട്രിക് അതിനെ പിന്തുടരുകയായിരുന്നുവെന്നു, അത് തിരിഞ്ഞ് പാട്രിക്കിനെ ആക്രമിക്കുകയായിരുന്നുവെന്നും മത്സരത്തില്‍ പെങ്കടുത്തയാള്‍ പൊലീസിനെ അറിയിച്ചു.
കരടി പാട്രിക്കിനെ കാടിനുള്ളിലേക്ക് വലിച്ചിഴച്ചിരുന്നു. കാട്ടുപാതയില്‍ നിന്നും 500 മീറ്റര്‍ അകലെനിന്നാണ് മൃതദേഹം കണ്ടെടുത്തത്. സംഭവം നടക്കുമ്പോള്‍ പാട്രിക്കിെന്‍റ മാതാവ് തൊട്ടുപിറകില്‍ ഉണ്ടായിരുന്നു. കാടിനരികിലൂടെയുള്ള പാതയിലൂടെയാണ് മത്സരം സംഘടിപ്പിച്ചിരുന്നത്. അപകടം നടന്ന സ്ഥലം വന്യമൃഗങ്ങളുള്ള മേഖലയായിരുന്നു. സംഭവത്തിനുശേഷവും സമീപപ്രദേശത്ത് നിലയുറപ്പിച്ച കരടിയെ വനംവകുപ്പ്ഉദ്യോഗസ്ഥര്‍ വെടിവെച്ചെങ്കിലും കാട്ടിനുള്ളിലേക്ക് ഒാടി രക്ഷപ്പെട്ടു.