Tuesday, April 8, 2025
HomeEducationഎഞ്ചിനീയറിംഗ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു.

എഞ്ചിനീയറിംഗ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു.

എഞ്ചിനീയറിംഗ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു.

ജോണ്‍സണ്‍ ചെറിയാന്‍.
തിരുവനന്തപുരം: ഈ വര്‍ഷത്തെ എഞ്ചിനീയറിങ് പ്രവേശന പരീക്ഷ ഫലം പ്രഖ്യാപിച്ചു. കോഴിക്കോട് സ്വദേശി ഷാഫീല്‍ മഹീന്‍ ഓന്നാം റാങ്ക് നേടി. ആദ്യ പത്ത് റാങ്കുകളും ആണ്‍കുട്ടികള്‍ സ്വന്തമാക്കി.
കോട്ടയം സ്വദേശികളായ വേദാന്ത് പ്രകാശ് രണ്ടും അഭിലാഷ് മൂന്നും റാങ്കും നേടി. ഐ.ഐ.ടി, സയന്‍സ് പഠനസ്ഥാപനങ്ങളിലെ പ്രവേശനത്തിനുള്ള ജെ.ഇ.ഇ അഡ്വാന്‍സ്ഡില്‍ ഷാഫില്‍ മാഹീന്‍ അഖിലേന്ത്യ തലത്തില്‍ നാലാം റാങ്കും ദക്ഷിണേന്ത്യയില്‍ ഒന്നാം റാങ്കും നേടിയിരുന്നു.
ഫലം www.cee.kerala.gov.in എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്. പരീക്ഷ എഴുതിയവരുടെ സ്കോര്‍ നേരത്തേ പ്രസിദ്ധീകരിച്ചിരുന്നു. 90,806 പേര്‍ എഴുതിയ എന്‍ജിനീയറിങ് പ്രവേശന പരീക്ഷയില്‍ 72,440 പേരാണ് യോഗ്യത നേടിയത്.
RELATED ARTICLES

Most Popular

Recent Comments