Thursday, November 28, 2024
HomeCinemaആദ്യമായി ഒരു വാഹനം ഓടിച്ചതിനെപ്പറ്റി ഷാരുഖ് ഖാന് പറയാനുള്ളത്.

ആദ്യമായി ഒരു വാഹനം ഓടിച്ചതിനെപ്പറ്റി ഷാരുഖ് ഖാന് പറയാനുള്ളത്.

ആദ്യമായി ഒരു വാഹനം ഓടിച്ചതിനെപ്പറ്റി ഷാരുഖ് ഖാന് പറയാനുള്ളത്.

ജോണ്‍സണ്‍ ചെറിയാന്‍.
“ന്യൂഡല്‍ഹിയിലെ ഒരു അഭയാര്‍ത്ഥി കോളനിയിലാണു ഞാന്‍ ജനിച്ചത്. എന്റെ പിതാവ് ഒരു സ്വാതന്ത്ര്യസമരസേനാനിയായിരുന്നു. ജീവിതത്തോട് പടവെട്ടിയിരുന്ന ഒരു കുടുംബമായിരുന്നു ഞങ്ങളുടേത്.
അയല്‍വാസിയായ ഒരാളാണ് അച്ഛനെ ആശുപത്രിയിലേക്ക് കൊണ്ടുപോകാനായി വണ്ടിയോടിച്ചത്. പക്ഷേ പിതാവിന്റെ മൃതശരീരം തിരികെ വീട്ടിലേക്കു കൊണ്ടുവരാന്‍ അയാളുടെ സഹായം കിട്ടിയില്ല.
തിരികെ വീട്ടിലേക്കു പോരുമ്പോള്‍ പിതാവിന്റെ മൃതദേഹം ഞാന്‍ പുറകിലെ സീറ്റില്‍ കിടത്തി. എനിക്കന്ന് 14 വയസാണ് പ്രായം. മുന്‍സീറ്റില്‍ എന്റെയരികില്‍ അമ്മയിരുന്നു. ആശുപത്രിയില്‍ നിന്നും വീട്ടിലേക്ക് ഞാന്‍ വണ്ടിയോടിച്ചു. അമ്മ നിശബ്ദയായിരുന്നു കരയുകയാണ്. അതിനിടയില്‍ അമ്മ എന്നോടു ചോദിച്ചു;
മോനെ, നീ എപ്പോഴാണു വണ്ടിയോടിക്കാന്‍ പഠിച്ചത്?
അപ്പോഴാണ് ഞാനും അതേക്കുറിച്ച്‌ ചിന്തിച്ചത്.
ഞാന്‍ പറഞ്ഞു; ഇപ്പോള്‍..
ആ രാത്രി മുതല്‍”
ഒരു ചടങ്ങില്‍ പങ്കെടുത്തു സംസാരിക്കുമ്പോഴാണ് ഷാരുഖ് തന്റെ ജീവിതത്തിലെ ചില നിര്‍ണായക സംഭവങ്ങള്‍ പങ്കുവച്ചത്. താനൊരു സ്വപ്നവ്യാപാരിയാണെന്നും ലക്ഷക്കണക്കിന് ഇന്ത്യക്കാര്‍ക്ക് താന്‍ സ്നേഹം കൊണ്ടു നടന്നു വില്‍ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
RELATED ARTICLES

Most Popular

Recent Comments