Sunday, December 1, 2024
HomeKeralaമെട്രോ ആദ്യ ദിനം മികച്ച പ്രതികരണം.

മെട്രോ ആദ്യ ദിനം മികച്ച പ്രതികരണം.

മെട്രോ ആദ്യ ദിനം മികച്ച പ്രതികരണം.

ജോണ്‍സണ്‍ ചെറിയാന്‍.
കൊച്ചി: മലയാളികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന കൊച്ചി മെട്രോയ്ക്ക് ആദ്യ ദിവസം തന്നെ മികച്ച പ്രതികരണം. ഉച്ചയ്ക്ക് രണ്ടു വരെയുള്ള കണക്കുകള്‍ പ്രകാരം 29,277 യാത്രക്കാരാണ് ആദ്യദിനം മെട്രോയില്‍ യാത്ര ചെയ്തത്. ആദ്യദിന യാത്രക്കാരുടെ എണ്ണം ദിവസം അവസാനിക്കുമ്പോഴേയ്ക്കും റിക്കോര്‍ഡ് ഭേദിക്കുമെന്ന ഉറച്ച പ്രതീക്ഷയിലാണ് കെഎംആര്‍എല്‍.
രാവിലെ ആറിന് തുടങ്ങിയ സര്‍വീസുകള്‍ മുതല്‍ മെട്രോയില്‍ വലിയ തിരക്കാണ് അനുഭവപ്പെട്ടിരുന്നത്. ആദ്യദിനം തന്നെ യാത്രക്കാര്‍ കൊച്ചി മെട്രോ ഉത്സവമാക്കി. എറണാകുളം ജില്ലയുടെ പല ഭാഗങ്ങളില്‍ നിന്നായി അനേകം പേരാണ് സര്‍വീസ് തുടങ്ങുന്ന ആദ്യ ദിനംത്തന്നെ മെട്രോ യാത്ര നടത്താനെത്തിയത്. പലരും ആദ്യമായി മെട്രോയില്‍ കയറുന്നതിന്‍റെ ആവേശത്തിലായിരുന്നു. കുടംബമായി മെട്രോയിലേറാന്‍ വന്നവരും നിരവധിയായിരുന്നു. പുലര്‍ച്ചെ അഞ്ചരയോടെ തിരക്കു വര്‍ധിച്ചതിനാല്‍ 5.45 ഓടെ ടിക്കറ്റുകള്‍ നല്‍കാന്‍ ആരംഭിച്ചിരുന്നു.
രാവിലെ ആറു മുതല്‍ രാത്രി 10 വരെയാണ് മെട്രോ സര്‍വീസ് നടത്തുന്നത്. ഓരോ 10 മിനിറ്റ് ഇടവിട്ട് സര്‍വീസുണ്ടാകും
RELATED ARTICLES

Most Popular

Recent Comments