Saturday, June 28, 2025
HomeAmerica'സഹാതാപം മാത്രമേയുള്ളൂ'-കാവ്യ മാധവനുമായി വഴക്കിലാണെന്ന് പ്രചരിപ്പിക്കുന്നവര്‍ക്ക് മറുപടിയുമായി നടി നമിത പ്രമോദ്.

‘സഹാതാപം മാത്രമേയുള്ളൂ’-കാവ്യ മാധവനുമായി വഴക്കിലാണെന്ന് പ്രചരിപ്പിക്കുന്നവര്‍ക്ക് മറുപടിയുമായി നടി നമിത പ്രമോദ്.

'സഹാതാപം മാത്രമേയുള്ളൂ'-കാവ്യ മാധവനുമായി വഴക്കിലാണെന്ന് പ്രചരിപ്പിക്കുന്നവര്‍ക്ക് മറുപടിയുമായി നടി നമിത പ്രമോദ്.

ജോണ്‍സണ്‍ ചെറിയാന്‍.
അമേരിക്കന്‍ യാത്രക്ക് ശേഷം കാവ്യ മാധവനുമായി വഴക്കിലാണെന്ന് പ്രചരിപ്പിക്കുന്നവര്‍ക്ക് മറുപടിയുമായി നടി നമിത പ്രമോദ്. നമിതയുടെ ഫെയ്‌സ്ബുക്ക് പേജില്‍ ഒരു ചിത്രത്തിന് താഴെ വന്ന കമന്റിന് മറുപടിയായാണ് നമിത പ്രതികരിച്ചത്.  അമേരിക്കന്‍ ഷോയ്ക്കിടെ കാവ്യയുമായി നമിത തെറ്റിയെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ച് തുടങ്ങിയിട്ട് കുറച്ചുകാലങ്ങളായി. ഒരു സ്വകാര്യ ടെലിവിഷന്‍ ചാനലിലെ ഷോയില്‍ നമിത പറഞ്ഞ വാക്കുകള്‍ വളച്ചൊടിച്ചായിരുന്നു പ്രചരണം. സമൂഹ മാധ്യമങ്ങളില്‍ ഇത് വൈറലായതോടെ ചില ഓണ്‍ലൈന്‍ സൈറ്റുകള്‍ കാവ്യയും നമിതയും വഴക്കിലാണെന്ന് എഴുതിപ്പിടിപ്പിച്ചു. നമിതയുടെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജില്‍ ഇതെക്കുറിച്ച് ചിലര്‍ കമന്റിടാന്‍ തുടങ്ങി. തുടര്‍ന്നാണ് താരം മറുപടിയുമായി രംഗത്തെത്തിയത്.  ‘ഇത്തരത്തില്‍ അനാവശ്യം പറഞ്ഞ് പ്രചരിക്കുന്നവരോട് സഹതാപമേയുള്ളു. ഇത്തരത്തിലുള്ള കഥകള്‍ എങ്ങനെ ഉണ്ടാക്കിയെടുക്കാന്‍ കഴിയുന്നു? വല്ലാത്ത ഭാവന തന്നെ. ഇവരെല്ലാം എനിക്ക് പ്രിയപ്പെട്ടവരാണ്. വലുതായിക്കൂടെ’- നമിത കുറിച്ചു.

 

RELATED ARTICLES

Most Popular

Recent Comments