സുധീമുട്ടം. (Street Light fb group)
“എനിക്കും വേണം ഒരു അനിയത്തിക്കുട്ടിയേ
എനിക്ക് സ്നേഹിക്കാനും കൊഞ്ചിക്കാനും ലാളിക്കാനും വാത്സല്യം പകരാനും വേണം സ്നേഹമുള്ള ഒരു അനിയത്തിക്കുട്ടിയെ.
ദൂരെയെവിടെങ്കിലും യാത്ര പോയി വരുമ്പോൾ” ഏട്ടാ അനിയത്തിക്കുട്ടിക്ക് എന്താ വാങ്ങിയെ”എന്നു ചോദിച്ചു കൊണ്ട് തെല്ലൊരാശങ്കയോടെ ഓടിയെത്തുന്നൊരു അനിയത്തിക്കുട്ടി ഏട്ടൻ അവൾക്കായി വാങ്ങിയ സമ്മാനം അവൾ കൈ പറ്റുമ്പോൾ മുഖത്തെ തെളിയുന്ന സന്തോഷം കണ്ട് എനിക്ക് നിർവൃതിയടയണം
എനിക്ക് സ്നേഹിക്കാനും എന്നെ മാത്രം സ്നേഹിക്കാനുമായി ഒരു അനിയത്തിക്കുട്ടിയെ എന്ന് കിട്ടും.
അതുൽ ചിന്താകുലനായി
കൂട്ടുകാരം അനിയത്തിമാരും തമ്മിലുള്ള വഴക്കും സ്നേഹവും കണ്ട് താൻ ഒരുപാട് കൊതിയോടെ നോക്കി നിന്നട്ടുണ്ട്
ആ സ്നേഹ വാത്സല്യങ്ങൾ നുകരാൻ തനിക്ക് ഇനിയും കഴിയുമോ?
ഉളളിലെ ആശങ്ക മറ നീക്കി പുറത്ത് വന്നപ്പോൾ ഒന്നു പൊട്ടി കരഞ്ഞാലോ എന്ന് പോലും അതുലിനു തോന്നി
വിഷമം വന്നാൽ ആൺകുട്ടികൾ മനസ്സ് നീറി കരയും
ഒരുപക്ഷേ ആരെങ്കിലും കാണാതിരിക്കുവാനായി മുറിയടച്ച് പൊട്ടി കരയും
ഉളളിലെ സങ്കടങ്ങൾ തീരുന്നത് വരേക്കും
കരഞ്ഞാലും മനസ്സിലെ മുറിവുകൾ ഉണങ്ങാറില്ലെന്നതാണ് സത്യം
ചെറുപ്പം മുതലേ അച്ഛനും അമ്മയും തമ്മിലുള്ള വഴക്ക് കണ്ടാണ് താൻ വളർന്നത്
വീട്ടിലെന്നും ഒരു സ്നേഹത്തിന്റെ ഒരു പ്രകാശം പരത്തുവാൻ മാതാപിതാക്കൾക്ക് ആകുമായിരുന്നില്ല
രണ്ട് പേരുടെയും ഈഗോയിൽ പെട്ട് തകരുന്നത് മക്കളുടെ ജീവിതമായിരുന്നു
തന്റെ ജീവിതത്തിന്റെ താളം തെറ്റലും അങ്ങനെ ഒന്നായിരുന്നു
ആർക്ക് വേണ്ടിയോ അവർ വാശി പിടിച്ച് വഴക്കിട്ട് സമ്പാദിച്ചത് തകർന്നത് തന്റെ ജീവിതവും
ഒരിറ്റ് സ്നേഹം മാത്രം അവർ തന്നിരുന്നുവെങ്കിൽ എന്റെ അവസ്ഥ ഇത്രയും ദയനീയമാകില്ലായിരുന്നു
കൂടെ സ്നേഹിക്കാൻ ഒരു കൂടി പിറപ്പിനെ പോലും ദൈവം തനിക്ക് തന്നില്ല
പ്രസവിച്ചു മുലയൂട്ടിയാൽ തന്റെ സൗന്ദര്യം തകരുമെന്ന് വിശ്വസിച്ച അമ്മ രണ്ടാമതൊരു കുഞ്ഞിനു ജന്മം നൽകാൻ ആഗ്രഹിച്ചില്ലായിരിക്കാം
കാമമാണ് അഖിലസാരമൂഴിയിൽ എന്ന് വിശ്വസിച്ച പിതാവ് പരസ്ത്രീ ഗമനം തുടർന്ന് പോന്നു
അസുഖം പിടിപെട്ട് അച്ഛൻ മരിക്കുമ്പോൾ ഇഷ്ട പുരുഷന്റെ കൈ പിടിച്ചു അമ്മയും പടിയിറങ്ങുമ്പോൾ തേങ്ങിയത് അനാഥത്വത്തിലേക്ക് വലിച്ചെറിയപ്പെട്ട മകന്റെ ബാല്യമായിരുന്നു
സ്വത്തുക്കൾ ധാരാളം ഉണ്ടായിട്ടും ബന്ധുബലം ആവശ്യത്തിനു ഉളളപ്പോഴും വിശന്ന വയറിനെ അടക്കി പിടിക്കാൻ പാടുപെട്ടപ്പോൾ ഒരു ഉരുള ചോറിനായി കൈ നീട്ടയ ബാലന്റെ നിസ്സഹായവസ്ഥ അതിദയനീയമായിരുന്നു
പലരും പറഞ്ഞു പരിഹസിച്ചപ്പോഴും എല്ലാമൊരു പുഞ്ചിരിയിൽ ഒതുക്കുമ്പോൾ ഉളള് നീറി പല രാത്രികളിലും ആരും ആശ്വസിപ്പിക്കാനില്ലാതെ വിങ്ങിപ്പൊട്ടി കരയുന്ന ബാലന്റെ മാനസികാവസ്ഥ അതിഭയാനകമായിരുന്നു
ആരുടെയൊക്കെയോ കാരുണ്യം കൊണ്ട് ഒരു വിധം പഠിച്ച് ഉന്നത നിലയിൽ എത്തിയപ്പോഴും അനാഥത്വമൊരു ചോദ്യ ചിഹ്നമായി കൂടെ ഉണ്ടായിരുന്നു
വായനകളിൽ താല്പര്യവും എഴുത്തുകളിൽ കമ്പവും ഉണ്ടായിരുന്നത് കൊണ്ട് ഒരുപാട് പുസ്തകങ്ങളും ഓൺലൈൻ സാഹിത്യങ്ങളും ധാരാളം വായിച്ചു
പലരും നേരമ്പോക്കിനായോ ലൈക്കിനും കമന്റിനുമായോ ഉളളിലെ വിഷമങ്ങൾ തീർക്കുവാനുമായി അനിയത്തിക്കുട്ടിയെ കുറിപ്പ് എഴുതിയപ്പോൾ അത് വായിച്ചു തകർന്നത് എന്റെ മനസ്സായിരുന്നു
ഉളളിലെരിയുന്ന ലാവാ പ്രാവാഹം പല രാത്രികളിലും കണ്ണുനീരായി തലയിണയിൽ കുതിർന്നിരുന്നു
ഒരുനാളിൽ ഫെയ്സ് ബുക്കിൽ ഒഴുകി നടക്കുമ്പോഴാണ് എന്റെ മാളൂട്ടിയുടെ ഐഡി ശ്രദ്ധിച്ചത്
ഫെയ്ക്ക് ആണോന്ന് ഒരു സംശയം കൂട്ടുകാരനുമായി അതുൽ പങ്കുവെച്ചു
ഫെയ്ക്ക് അല്ലെന്ന് ഉറപ്പ് കിട്ടിയപ്പോൾ വെറുതെ ഒരു റിക്വസ്റ്റ് അയച്ചു
രണ്ട് ദിവസത്തിനു ശേഷം അത് അസ്സപ്റ്റ് ചെയ്യപ്പെട്ടു
അവളുടെ പല പോസ്റ്റുകളിലും ഒരു വിഷാദഛായ ഉണ്ടായിരുന്നു
അവളുടെ പോസ്റ്റുകളിൽ മാത്രം ലൈക്കും കമന്റും നൽകുന്നത് പതിവായി
എല്ലാവരെയും പോലെ ഫെയ്സ് ബുക്കിൽ ഞാനുമൊരു ഗ്രൂപ്പ് തുടങ്ങി
സ്വാഭാവികമായും മാളൂട്ടിയും ഗ്രൂപ്പിന്റെ അഡ്മിനായി
ഇത് ഞങ്ങൾ തമ്മിൽ അടുത്ത് ഇടപെഴുകാൻ അവസരമൊരുക്കി
കമന്റിൽ തുടങ്ങി ചാറ്റിങ്ങിൽ ആരംഭിച്ച ഞങ്ങളുടെ ബന്ധം ഫോൺ വിളികളുമായി കൂടുതൽ അടുപ്പത്തിലായി
കാലക്രമേണ അതുൽ മാളൂട്ടിയെ കൂടുതൽ അറിയുകയായിരുന്നു
അച്ഛന്റെ പ്രിയ പുത്രി ആയിരുന്ന മാളൂട്ടിയും അച്ഛനും തമ്മിൽ വൈകാരികമായ ഒരു ബന്ധം നില നിന്നിരുന്നു
അവളുടെ ഏറ്റവും നല്ല സുഹൃത്തും വാത്സല്യ നിധിയുമായ ഒരച്ഛനുമായിരുന്നു മാളൂട്ടിയുടെ അച്ഛൻ കൃഷ്ണൻ
ഒരുവേള താൻ അസുഖ ബാധിതനാണെന്ന തിരിച്ചറിവിൽ ഏതൊരു പിതാവിന്റെയും ആഗ്രഹം പോലെ കൂടുതൽ വിവരങ്ങൾ ഒന്നും തിരക്കാതെ ഒരു യുവാവുമായി കല്യാണം ഉറപ്പിച്ചു
ഏതൊരു പെണ്ണിന്റെയും മധുര സ്വപ്നം നിറഞ്ഞ ആദ്യരാത്രിയിൽ തന്നെ തനിക്ക് സംഭവിച്ച നടുക്കുന്ന സത്യമവൾ അറിഞ്ഞു
താലികെട്ടിയ പുരുഷനു ഭാര്യയും മക്കളുമുണ്ട്
അന്ന് രാത്രിയിൽ തന്നെ ഉടുത്തിരുന്ന വസ്ത്രവുമായി പൊട്ടികരഞ്ഞു കൊണ്ട് ആ വീടിന്റെ പടിയിറങ്ങി
വീട്ടിലെത്തിയവൾ പിതാവിനെ കെട്ടിപിടിച്ച് നടന്ന സംഭവങ്ങൾ പറഞ്ഞു
മകൾക്ക് സംഭവിച്ച ദുർവിധിയെ ശപിച്ച ആ അച്ഛൻ നെഞ്ച് പൊട്ടി മരിച്ചു
വീണ്ടും ഇരുൾ മൂടിയ ജീവിതത്തിന്റെ വസന്തങ്ങൾ കാരാഗൃഹത്തിന്റെ നാലു ചുവരുകളിൽ മൂടപ്പെട്ടു
വർണ്ണങ്ങൾ നിറം ചാർത്തിയ ജീവിത പ്രതീക്ഷകളുടെ മായാലോകത്തു നിന്നും പിഞ്ചു കുഞ്ഞിന്റെ ഇടറുന്ന കാൽപ്പാദവുമായി വീണ്ടും ജീവിതത്തിലേക്കവൾ പിച്ചവെച്ചു നടന്നു
സ്വന്തമായി ഒരു ജോലി നേടിയവൾ അനാഥമാകുന്ന കുഞ്ഞു ബാല്യങ്ങൾക്ക് തന്റെ കൊച്ച് ശമ്പളത്തിൽ നിന്നും മിച്ചും പിടിച്ചു ഉളളതു പോലെ സഹായിച്ചു
നീണ്ട എട്ടു വർഷങ്ങൾക്കു ശേഷം ഫെയ്സ് ബുക്കിൽ കൂടി അവളെ മനസ്സിലാക്കിയ
മാളൂട്ടിയെ വിനു കല്യാണം കഴിക്കാൻ ആഗ്രഹം പ്രകടിപ്പിച്ചു
ആ വിവരം അവൾ ആദ്യമായി മനസ്സ് തുറന്നത് ഈ ഏട്ടനോടാണ്
“ഒരച്ഛന്റെയും അമ്മയുടെയും മക്കളായി പിറന്നില്ലെങ്കിലും കർമ്മ ബന്ധം കൊണ്ട് ഞാനും അവളും തമ്മിലുള്ള സാഹോദര്യ ബന്ധത്തിന്റെ തീവ്രഭാവം കൈ വരുകയായിരുന്നു
വീട്ടിലെത്തി വിവാഹം ആലോചിച്ച വിനു ഒരു ശുഭ മുഹൂർത്തത്തിൽ എന്റെ അനിയത്തിക്കുട്ടിയുടെ കഴുത്തിൽ മിന്നു ചാർത്തി
കൂടെയില്ലെങ്കിലും മനസ്സ് കൊണ്ട് ഒരുപാട് ആശീർവാദങ്ങൾ ഈ ഏട്ടൻ എന്റെ പൊന്നനുജത്തിക്ക് നൽകി
ഇന്നവൾ സന്തുഷ്ടമായ ഒരു കുടുംബ ജീവിതം നയിക്കുന്നു
ഏതാനം ദിവസങ്ങൾക്ക് മുമ്പ് അവൾ ഒരു പെൺകുഞ്ഞിനു ജന്മം നൽകി
ആ സന്തോഷം വിനു വിളിച്ചറിയിക്കുമ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞിരുന്നു
ഇന്നല്ലെങ്കിൽ നാളെ എന്നെങ്കിലുമൊരിക്കൽ എന്റെ അനിയത്തിക്കുട്ടിയേയും കുഞ്ഞു മാളൂട്ടിയേയും സ്നേഹം നിറഞ്ഞ അവളുടെ ഭർത്താവിനെയും കാണാനാകുമെന്ന പ്രതീക്ഷയിൽ ഈ ഏട്ടൻ കാത്തിരിക്കുന്നു
കാണാതെ കണ്ട് അതിരറ്റ് സ്നേഹിച്ച എന്റെ അനിയത്തിക്കുട്ടിക്കായി….”