ജോണ്‍സണ്‍ ചെറിയാന്‍.
ശ്രീനഗർ: ജമ്മു കാഷ്മീരിലെ രാജോരി ജില്ലയിൽ അതിർത്തി ലംഘച്ചു പാക്കിസ്ഥാൻ നടത്തിയ വെടിവയ്പിൽ ഒരു സൈനികൻ കൊല്ലപ്പെട്ടു. മറ്റൊരു സൈനികനു പരിക്കേറ്റു. വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം. ഭക്തവാർ സിംഗ് ആണ് കൊല്ലപ്പെട്ടത്. പഞ്ചാബിലെ ഹജിപൂർ സ്വദേശിയാണ് ഭക്തവാർ സിംഗ്.
രാജോരി ജില്ലയിലെ നൗഷാര സെക്ടറിൽ ഇന്നു പുലർച്ചെ നാലിനു തുടങ്ങിയ വെടിവയ്പു 20 മിനിറ്റ് നീണ്ടുനിന്നതായി സൈനിക വക്താവ് അറിയിച്ചു. ബുധനാഴ്ചയും വ്യാഴാഴ്ചയും അതിർത്തിയിൽ വെടിനിർത്തൽ കരാർ ലംഘിച്ചു പാക്കിസ്ഥാൻ ശക്തമായ ആക്രമണം നടത്തിയിരുന്നു. യാതൊരു പ്രകോപനവും കൂടാതെയാണ് പാക്കിസ്ഥാൻ അതിർത്തിയിൽ ആക്രമണം നടത്തിയതെന്നു സൈനിക വക്താവ് അറിയിച്ചു.
ഈ വർഷം പാക്കിസ്ഥാൻ പത്തിലധികം തവണയാണ് അതിർത്തി ലംഘിച്ചു ആക്രമണം നടത്തിയത്.