ജോയിച്ചന്‍ പുതുക്കുളം.
നീണ്ട നാല്‍പ്പതു വര്‍ഷത്തോളം കോട്ടയം രൂപതയ്ക്ക് സമര്‍ത്ഥമായ നേതൃത്വം നല്കുകയും, അതിരൂപതയായി ഉയര്‍ത്തുന്നതില്‍ നിര്‍ണായ പങ്കുവഹിക്കുകയും ചെയ്ത അഭിവന്ദ്യ മാര്‍ കുര്യാക്കോസ് കുന്നശേരിയുടെ നിര്യാണത്തില്‍ ക്‌നാനായ അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക അഗാധമായ ദുഖം രേഖപ്പെടുത്തി.
സ്വദേശത്തും വിദേശത്തും കോട്ടയം രൂപതയുടെ സേവനങ്ങള്‍ വ്യാപിക്കുന്നതില്‍ മുഖ്യ പങ്കുവഹിച്ച കുന്നശേരി പിതാവ് ബഹുഭൂരിപക്ഷം ക്‌നാനായ ജനതയുടേയും സ്വകാര്യ അഭിമാനമായി മാറിയെന്നത് വസ്തുത മാത്രം. അദ്ദേഹത്തിന്റെ ഭരണത്തിന്‍കീഴില്‍ ആതുരശുശ്രൂഷാ രംഗത്തും, വിദ്യാഭ്യാസ മേഖലയിലും രൂപത കൈവരിച്ച നേട്ടങ്ങള്‍ അസൂയാവഹമാണ്. കാരിത്താസ് കാന്‍സര്‍ ഇന്‍സ്റ്റിറ്റിയൂട്ട് മുതലായ കോട്ടയം രൂപതയുടെ നിരവധി അഭിമാന സ്ഥാപനങ്ങളില്‍ പിതാവിന്റെ കൈയ്യൊപ്പ് വ്യക്തമായി പതിഞ്ഞിട്ടുള്ളതുമാണ്.
കോട്ടയം രൂപതയുടെ ചില നിലപാടുകളോട് ആശയപരമായ വിയോജിപ്പ് നിലനില്‍ക്കുമ്പോഴും, രൂപതാധ്യക്ഷന്മാരുമായി സ്‌നേഹത്തോടും ആദരവോടും കൂടിയ ബന്ധം നിലനിര്‍ത്തുന്നതില്‍ കാനാ എക്കാലവും പ്രത്യേക ശ്രദ്ധ ചെലുത്തിയിരുന്നു. കുന്നശ്ശേരി പിതാവിന്റെ വേര്‍പാടില്‍ ദുഖിക്കുന്ന ലോകത്തെമ്പാടുമുള്ള ക്‌നാനായ മക്കള്‍ക്കൊപ്പം കാനായുടെ അനുശോചനം രേഖപ്പെടുത്തുകയും പിതാവിന്റെ ആത്മാവിനായി പ്രത്യേകം പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു. ലൂക്കോസ് പാറോട്ട് (സെക്രട്ടറി) അറിയിച്ചതാണിത്.