ജിന്‍സ്മോന്‍ സാക്കറിയ.
ന്യൂയോര്‍ക്ക്: പ്രമുഖ കാര്‍ഡിയോവസ്‌കുലര്‍ പ്രാക്ടീസിംഗ് കേന്ദ്രമായ ബ്രൂക്ക്ഹവന്‍ ഹാര്‍ട്ട് PLLC,ന്യൂയോര്‍ക്കിലെ ന്യൂ ഹൈഡ് പാര്‍ക്കില്‍ പുതിയ സെന്റര്‍ ആരംഭിച്ചു. ജൂണ്‍ 10 നു രാവിലെ 11നു നടന്ന ചടങ്ങില്‍ അമേരിക്കയിലെ പ്രമുഖനായ ഇന്ത്യന്‍ കാര്‍ഡിയോളജി വിദഗ്ധന്‍ ഡോ. സമിന്‍ ശര്‍മ്മ ഉദ്ഘാടനം ചെയ്തു. രണ്ടുപതിറ്റാണ്ടോളമായി കാര്‍ഡിയോളജി വിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്ന ഡോ. സമിന്‍ ശര്‍മ്മ ഇന്ത്യയിലും അമേരിക്കയിലും അറിയപ്പെടന്ന ഹൃദ്രോഗവിദഗ്ധനാണ്. ബ്രൂക്ക്ഹവന്‍ ഹാര്‍ട്ടിനെപ്പോലുളള കാര്‍ഡിയോവസ്‌കുലര്‍ പ്രാക്ടീസിംഗ് കേന്ദ്രങ്ങളുടെ പ്രസക്തി ഇന്നത്തെ കാലത്തു വര്‍ധിച്ചുവരുകയാണെന്നു ഡോ. സമിന്‍ ശര്‍മ്മ ഉദ്ഘാടനപ്രസംഗത്തില്‍ പറഞ്ഞു. ഡോ. സതീഷ് ജോസഫ് യോഗത്തിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്തു. ഉദ്ഘാടനച്ചടങ്ങില്‍ ലോംഗ്‌ഐലന്‍ഡിലെ സാമൂഹ്യ, സാംസ്‌കാരിക, രാഷ്ട്രീയരംഗത്തെ പ്രമുഖര്‍ പങ്കെടുത്തു.
ഈ സെന്ററില്‍ ആഴ്ചയില്‍ അഞ്ച് ദിവസം സേവനം ലഭിക്കും. പഴയ രോഗികള്‍ക്കും പുതിയവര്‍ക്കും ഈ സെന്ററില്‍ സേവനത്തിനായി സമീപിക്കാവുന്നതാണ്. മുന്‍പ് ഒരു ദിവസത്തെ സേവനമാണ് സെന്റര്‍ നല്‍കിയിരുന്നതെങ്കില്‍, ഇന്ന് അത് അഞ്ച് ദിവസമായി മാറിയിരിക്കുന്നു. ഹൃദയ സംബന്ധമായ അസുഖങ്ങള്‍ കാരണം വലയുന്ന എല്ലാവര്‍ക്കും ഈ സേവനം ആശ്വാസമാകും. 2006ല്‍ പാച്ചോഗില്‍ പ്രവര്‍ത്തനം ആരംഭിച്ച ബ്രൂക്ക്ഹവന്‍ ഹാര്‍ട്ട് PLLC , ന്യൂഹൈഡ് പാര്‍ക്കില്‍ മറ്റൊരു സെന്റര്‍ 2013ല്‍ ആരംഭിച്ചിരുന്നു.
നിലവാരമുള്ള സേവനം ഉപഭോക്താക്കള്‍ക്ക് നല്‍കുന്നതിനൊപ്പം, കാര്‍ഡിയോവസ്‌കുലര്‍ സര്‍വീസ്, കണ്‍സള്‍ട്ടേറ്റീവ് സര്‍വീസ്, ഡയഗനോസ്റ്റിക് ടെസ്റ്റ്, ഇന്റര്‍വെന്‍ഷണല്‍ പ്രൊസീജിയേഴ്‌സ് എന്നിവയും ഇവിടെ ലഭ്യമാണ്. ബ്രൂക്ക്ഹവന്‍ ഹാര്‍ട്ടിലെ ഫിസിഷ്യന്‍മാരുടെ സേവനം ലോക്കല്‍ ഹോസ്പിറ്റലുകളുമായി ബന്ധപ്പെട്ടും നല്‍കിവരുന്നുണ്ട്.
ഡോ. സതീഷ് ജോസഫ് (എംഡി, എഫ്എസിസി), ഡോ. ദീപു അലക്‌സാണ്ടര്‍ (എംഡി), ഡോ. നതാലിയ ബെര്‍ഡീസ് (എംഡി), ഡോ. ബിമല്‍ പട്ടേല്‍ (എംഡി), ഡോ. വാസിഖ് റഹ്മാന്‍ (എംഡി), ഡോ. സുവിന്‍ പട്ടേല്‍ (എംഡി) എന്നീ ആറ് ഡോക്ടര്‍മാരുടെയും രണ്ട് നേഴ്‌സസിന്റെയും സേവനം 24 മണിക്കൂറും, രണ്ട് ലൊക്കേഷനുകളിലുമുള്ള ഈ സെന്ററുകളില്‍ ലഭ്യമാണ്.
ബ്രൂക്ക്ഹവന്‍ ഹാര്‍ട്ട് കണ്‍സള്‍ട്ടേഷനുവേണ്ടി താഴെക്കാണുന്ന നമ്പരിലോ 6316543278 ഓണ്‍ലൈന്‍ ബുക്കിങ്ങിനായി www.brookhavenheart.com എന്ന വെബ്‌സൈറ്റോ സന്ദര്‍ശിക്കാവുന്നതാണ്.