Saturday, May 24, 2025
HomeLifestyleഅച്ഛന്റെ ദുരവസ്ഥ; മകളുടെ മൃതദേഹം കൊണ്ടു പോകേണ്ടിവന്നത് സ്ട്രെച്ചറില്‍.

അച്ഛന്റെ ദുരവസ്ഥ; മകളുടെ മൃതദേഹം കൊണ്ടു പോകേണ്ടിവന്നത് സ്ട്രെച്ചറില്‍.

അച്ഛന്റെ ദുരവസ്ഥ; മകളുടെ മൃതദേഹം കൊണ്ടു പോകേണ്ടിവന്നത് സ്ട്രെച്ചറില്‍.

ജോണ്‍സണ്‍ ചെറിയാന്‍.
ഒഡിഷ: ആംബുലന്‍സുകള്‍ ലഭിക്കത്താതെ മൃതശരീരവും കൊണ്ട് നടന്ന പോകുന്നത് തുടര്‍ കഥയാവുകയാണ്. ഒഡിഷയിലും സ്വന്തം മകളുടെ ചേദനയറ്റ ശരീരവുമായി അച്ഛന്‍ നടന്നത് ഒന്നര കിലേ മീറ്ററോളം. ഇതു പോലെ രാജ്യത്ത് ഒട്ടനവധി സംഭവങ്ങള്‍ നടന്നിട്ടുണ്ടെങ്കിലും ഇതു വരെ പ്രശ്നത്തിനു പരിഹാരം കാണന്‍ അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല.
ഒഡിഷ സ്വദേശിയായ അച്ഛനാണ് മകളുടെ ശരീരം സ്ട്രെച്ചറില്‍ കിടത്തി നട്ടിലേക്ക് കൊണ്ടുപോയത്. ജൂണ്‍ 12 നാണ് അലിഭ എന്ന കുട്ടി മരണപ്പെട്ടത്. എന്നാല്‍ കുട്ടിയുടെ മൃതശരീരം കൊണ്ടു പോകാന്‍ അശുപത്രിയില്‍ നിന്നും ആംബുലന്‍സ് ലഭിച്ചില്ല, തുടര്‍ന്നാണ് അച്ഛന്‍ സ്ട്രെച്ചറില്‍ മൃതശരീരം നാട്ടിലെത്തിക്കാന്‍ തീരുമാനിച്ചത്. ഒരു കിലോ മീറ്ററോളം അച്ഛന്‍ മകളുടെ ശരീരവും കൊണ്ടു നടന്നു. എന്നാല്‍ യാത്രക്കിടയില്‍ സംഭവം ശ്രദ്ധയില്‍പ്പെട്ട ഫുല്‍ബാനി ടൗണ്‍ പൊലീസ് സര്‍ക്കാര്‍ ചെലവില്‍ മൃതദേഹം നാട്ടിലെത്തിക്കാനുള്ള സൗകര്യം ഒരുക്കി കൊടുത്തു.
സംഭവത്തില്‍ കന്തമാല്‍ ജില്ല കളക്ടറ്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.ഒഡിഷയില്‍ ഭാര്യയുടെ മൃതദേഹം തോളില്‍ ചുമന്ന കിലോ മീറ്ററോളം നടന്ന സംഭവം വിവാദമായിരുന്നു. ഇതിനു ശേഷം ഹാപ്രയാണ്‍ എന്ന പേരില്‍ മൃതദേഹം സര്‍ക്കാര്‍ ചെലവില്‍ നാട്ടിലെത്തിക്കുന്ന പദ്ധതിക്ക് സംസ്ഥാന സര്‍ക്കാര്‍ തുടക്കം കുറിച്ചിരുന്നു.
RELATED ARTICLES

Most Popular

Recent Comments